Quantcast

എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കിയ ആദ്യ നഗരമായി ഭുവനേശ്വര്‍

ഒരു ലക്ഷത്തോളം വരുന്ന അതിഥി തൊഴിലാളികള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് ഭുവനേശ്വര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്റെ തെക്ക് കിഴക്കന്‍ മേഖലാ ഡെപ്യൂട്ടി കമ്മീഷണര്‍ അന്‍ഷുമാന്‍ റാത്ത് പറഞ്ഞതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

MediaOne Logo

Web Desk

  • Published:

    2 Aug 2021 4:32 PM IST

എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കിയ ആദ്യ നഗരമായി ഭുവനേശ്വര്‍
X

മുഴുവനാളുകള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്ന രാജ്യത്തെ ആദ്യ നഗരമായി ഭുവനേശ്വര്‍. ഒരു ലക്ഷത്തോളം വരുന്ന അതിഥി തൊഴിലാളികള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് ഭുവനേശ്വര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്റെ തെക്ക് കിഴക്കന്‍ മേഖലാ ഡെപ്യൂട്ടി കമ്മീഷണര്‍ അന്‍ഷുമാന്‍ റാത്ത് പറഞ്ഞതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ 31നകം മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഈ സമയത്തിനുള്ളില്‍ 18 വയസിന് മുകളിലുള്ള 9,07,000 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും വിതരണം ചെയ്തു. അതില്‍ 31,000 ആരോഗ്യപ്രവര്‍ത്തകരും 33,000 മുന്‍നിര പോരാളികളും ഉള്‍പ്പെടും. 18 വയസിനും 44 വയസിനും ഇടയില്‍ പ്രായമുള്ള 5,17000 പേരും 45 വയസിന് മുകളില്‍ പ്രായമുള്ള 3,25,000 പേരും ഇതില്‍ പെടുന്നു. ജൂലൈ 30 വരെ ഏകദേശം 18,35,000 ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്-അന്‍ഷുമാന്‍ റാത്ത് പറഞ്ഞു.

ഭുവനേശ്വര്‍ മുന്‍സിപ്പാലിറ്റിയില്‍ 55 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഒരുക്കിയിരുന്നത്. ഇതില്‍ 30 പ്രാഥമികാരോഗ്യകേന്ദ്രങ്ങളും സാമൂഹികാരോഗ്യകേന്ദ്രങ്ങളും ഉള്‍പ്പെടും. വാക്‌സിനേഷന്‍ ക്യാമ്പയിന്‍ വലിയ വിജയമാക്കിയ ഭുവേനേശ്വറിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും അന്‍ഷുമാന്‍ റാത്ത് പറഞ്ഞു.

TAGS :

Next Story