Quantcast

മയക്കു മരുന്നിനെതിരേ ശക്തമായ നടപടിയുമായി അസം; പിടികൂടിയ മയക്കുമരുന്ന് പരസ്യമായി കത്തിച്ചു

മ്യാൻമറിൽ നിന്നാണ് അസമിലേക്ക് പ്രധാനമായും മയക്കുമരുന്ന് എത്തുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് എത്തുന്നതിൽ പ്രധാന ഉറവിടങ്ങളിലൊന്ന് അസമിലേക്ക് ഇത്തരത്തിലെത്തുന്ന മയക്കുമരുന്നാണ്.

MediaOne Logo

Web Desk

  • Published:

    17 July 2021 3:51 PM GMT

മയക്കു മരുന്നിനെതിരേ ശക്തമായ നടപടിയുമായി അസം; പിടികൂടിയ മയക്കുമരുന്ന് പരസ്യമായി കത്തിച്ചു
X

മയക്കുമരുന്ന് മാഫിയക്കെതിരേ ശക്തമായ നടപടിയുമായി അസം സർക്കാർ. ക്യാമ്പയിനിന്‍റെ ഭാഗമായി ശക്തമായ പരിശോധനയാണ് അസമിൽ നടന്നത്. പരിശോധനയിൽ പിടിച്ചെടുത്ത മയക്കുമരുന്ന് പരസ്യമായി കത്തിക്കുകയാണ് അസം സർക്കാർ ഇപ്പോൾ. ഏകദേശം 163 കോടിയാണ് കത്തിച്ചു കളയുന്ന മയക്കുമരുന്നുകളുടെ ആകെ മൂല്യം.

രണ്ടുമാസം കൊണ്ടാണ് ഇത്രയും മയക്കുമരുന്നുകൾ പിടിച്ചെടുത്തെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ പറഞ്ഞു. അതേസമയം ഇത് ആസാമിലെ മയക്കുമരുന്ന് വിപണിയുടെ 20 മുതൽ 30 ശതമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എന്നുവച്ചാൽ 2000 കോടി മുതൽ-3000 കോടി വരെ മൂല്യമുള്ളതാണ് ആസാമിന്റെ മയക്കുമരുന്ന് വിപണി.

മ്യാൻമറിൽ നിന്നാണ് അസമിലേക്ക് പ്രധാനമായും മയക്കുമരുന്ന് എത്തുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് എത്തുന്നതിൽ പ്രധാന ഉറവിടങ്ങളിലൊന്ന് അസമിലേക്ക് ഇത്തരത്തിലെത്തുന്ന മയക്കുമരുന്നാണ്.

അതേസമയം മയക്കുമരുന്ന് വിതരണക്കാരെ പിടികൂടാൻ അസം പൊലീസിന് വിതരണക്കാർക്കെതിരേ വെടിയുതിർക്കേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ഇത് വിമർശനത്തിന് ഇടയാക്കിയെങ്കിലും മയക്കുമരുന്നിന് എതിരേ ഇനിയും ഇത്തരത്തിലുള്ള നടപടി തുടരുമെന്ന് അസം മുഖ്യമന്ത്രി വ്യക്തമാക്കി. പരസ്യമായി മയക്കുമരുന്ന് കത്തിക്കുന്ന ദൃശ്യങ്ങളും മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ പുറത്തുവിട്ടു. മയക്കുമരുന്ന് വേട്ടയുടെ ഭാഗമായി ഇതുവരെ 874 കേസുകളിലായി 1493 മയക്കുമരുന്ന് വിതരണക്കാർ അറസ്റ്റിലായതായും അദ്ദേഹം പറഞ്ഞു.

TAGS :

Next Story