'ഡെലിവറി തൊഴിലാളികള്‍ക്ക് ആശ്വാസം'; പത്ത് മിനിറ്റ് ഡെലിവറി നിര്‍ത്തലാക്കാന്‍ സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ കമ്പനികളോട് കേന്ദ്രം
ഡെലിവറി ജീവനക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് കേന്ദ്രത്തിന്‍റെ നീക്കം

- Published:
13 Jan 2026 4:03 PM IST

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ആശ്വാസമേകുന്ന നീക്കവുമായി കേന്ദ്രം. പത്ത് മിനിറ്റ് ഡെലിവറി നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര തൊഴിൽ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഡെലിവറി സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഡെലിവറി ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്ഗി, സൊമാറ്റോ എന്നീ സ്ഥാപനങ്ങളിളെ അധികൃതരുമായി മന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
നേരത്തെയുണ്ടായിരുന്ന പത്ത് മിനിറ്റിനുള്ളിൽ പതിനായിരം ഉത്പന്നങ്ങളുടെ ഡെലിവറി എന്നതിൽ നിന്ന് മുപ്പതിനായിരും ഉത്പന്നങ്ങളുടെ ഡെലിവറിയെന്ന ടാഗ്ലൈൻ കമ്പനികൾ അടുത്തിടെ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ ഇടപെടൽ.
ഡെലിവറി ജീവനക്കാരുടേതടക്കമുള്ള രാജ്യത്തെ കരാര്‍ തൊഴിലാളികളുടെ സുരക്ഷയെ കുറിച്ചും തൊഴിലിടങ്ങളിലെ സാഹചര്യങ്ങളെ കുറിച്ചും പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലും ചര്‍ച്ചയായിരുന്നു. പത്ത് മിനിറ്റിനുള്ളില്‍ ഡെലിവറി നടത്തണമെന്ന കമ്പനിയുടെ ധാര്‍ഷ്ട്യം പലപ്പോഴും ജീവനക്കാരുടെ സുരക്ഷയെ പ്രതികൂലമായാണ് ബാധിക്കുന്നതെന്ന് രാജ്യസഭാ എംപി രാഘവ് ചദ്ദ ചൂണ്ടിക്കാട്ടിയിരുന്നു. അസാധ്യവേഗത്തിലുള്ള ഡെലിവറിയേക്കാള്‍ മനുഷ്യജീവന് വിലകല്‍പിക്കുന്നതിനാകണം കമ്പനിയുടെ പോളിസികളെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Adjust Story Font
16
