പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന കേസ്; രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനും സമൻസ്
നവംബര്‍ 26ന് നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകണമെന്ന് നിര്‍ദേശം

Photo| PTI
ഡൽഹി: രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനും ബിഹാറിലെ ജില്ല കോടതിയുടെ സമന്‍സ്. പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന കേസിലാണ് സമന്‍സ്. നവംബര്‍ 26ന് നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകണമെന്ന് നിര്‍ദേശം.
വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്നാണ് പരാതി. വികാസ്ഷീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സഹാനിക്കും സമന്‍സ് അയച്ചിട്ടുണ്ട്. ബിജെപി നേതാവ് ഹിരാലാൽ സിങ് സെപ്റ്റംബർ 4 ന് സമർപ്പിച്ച പരാതിയിൽ ഷെയ്ഖ്പുര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വിഭ റാണിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി പ്രാഥമിക വാദം കേട്ടതായും വിഷയം പരിശോധിച്ച ശേഷം മൂന്ന് നേതാക്കൾക്കും സമൻസ് അയച്ചതായും ഹരജിക്കാരന്‍റെ അഭിഭാഷകൻ ഗോപാൽ കുമാർ ബൺവാൾ പറഞ്ഞു.
Next Story
Adjust Story Font
16

