ബിഹാർ; പ്രചാരണം ശക്തമാക്കി മുന്നണികൾ, മഹാസഖ്യത്തിന്റെ പ്രകടനപത്രിക ഇന്ന്
രാഹുൽ ഗാന്ധിയും മുതിർന്ന കോൺഗ്രസ് നേതാക്കളും നാളെ ബീഹാറിലെത്തും

പട്‌ന:ഛഠ്പൂജ ആഘോഷങ്ങൾക്ക് പിന്നാലെ ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മുന്നണികൾ. മഹാസഖ്യത്തിന്റെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ബീഹാറിൽ മഹാസഖ്യം 143ലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് സിപിഐ-എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ബട്ടാചാര്യ മീഡിയവണിനോട് പറഞ്ഞു. ദേശീയ നേതാക്കളെ രംഗത്തിറക്കിയുള്ള പ്രചാരണമാണ് അവസാനഘട്ടത്തിൽ പാർട്ടികൾ ആലോചിക്കുന്നത്. രാഹുൽ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും സംയുക്ത തെരഞ്ഞെടുപ്പ് റാലികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യ സഖ്യം. ഇന്ന് പ്രിയങ്ക ഗാന്ധി രണ്ട് മണ്ഡലങ്ങൾ പ്രചരണത്തിനായി എത്തുന്നുണ്ട്. തർക്കങ്ങൾ അവസാനിപ്പിച്ച് അണികൾക്ക് ഐക്യ സന്ദേശം നൽകുകയാണ് ലക്ഷ്യം.
രാഹുൽ ഗാന്ധിയും മുതിർന്ന കോൺഗ്രസ് നേതാക്കളും നാളെ ബീഹാറിലെത്തും. വ്യാഴാഴ്ച ബിഹാറിലെത്തുന്ന പ്രധാനമന്ത്രി വിവിധ തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. മുസ്‌ലിം ഭൂരിപക്ഷ മേഖലയിൽ എഐഎംഐഎം സ്ഥാനാർത്ഥികളെ നിർത്തിയതിന് എതിരെ പ്രശാന്ത് കിഷോർ രംഗത്തെത്തി. ഹൈദരാബാദിലെ മുസ്ലികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയാണ് അസദുദ്ദീൻ ഉവൈസിക്ക് നല്ലതെന്ന് പ്രശാന്ത് കിഷോർ പ്രതികരിച്ചു.
Adjust Story Font
16

