Quantcast

ബംഗളൂരുവിൽ വഴി ചോദിച്ച യുവതിയെ യുവാവും സുഹൃത്തും ചേർന്ന് ബലാത്സംഗം ചെയ്തു

പ്രതികൾ അറസ്റ്റിൽ

MediaOne Logo

Web Desk

  • Updated:

    2025-10-13 17:27:42.0

Published:

13 Oct 2025 10:55 PM IST

ബംഗളൂരുവിൽ വഴി ചോദിച്ച യുവതിയെ യുവാവും സുഹൃത്തും ചേർന്ന് ബലാത്സംഗം ചെയ്തു
X

Photo| Special Arrangement

ബംഗളൂരു:ചിക്കബെല്ലാപൂരിൽ ജോലി തേടിയെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവത്തിൽ ചിക്കബെല്ലാപൂർ സിറ്റി സ്വദേശികളായ സിക്കന്ദർ ബാബ(38) ജനാർദനാചാരി(37) എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.

ചിക്കബെല്ലാപൂർ നഗരത്തിലേക്കുള്ള മഞ്ചേനഹള്ളി റോഡിലാണ് സംഭവം. ജോലി തേടി ചിക്കബെല്ലാപൂർ നഗരത്തിൽ എത്തിയ യുവതി മഞ്ചേനഹള്ളിയിലേക്ക് നടക്കുകയായിരുന്നു. തുടർന്ന് പ്രതികളിലൊരാളായ സിക്കന്ദറിനോട് വഴി ചോദിക്കുകയും സിക്കന്ദർ തന്റെ ബൈക്കിൽ ലിഫ്റ്റ് നൽകുകയും ചെയ്തു. ശേഷം ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി തന്റെ സുഹൃത്ത് ജനാർദ്ദനാചാരിയെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയെ അടുത്തുള്ള ഒരു പെട്രോൾ പമ്പിൽ ഇറക്കിവിട്ട ശേഷം പ്രതി സംഭവസ്ഥലത്ത് രക്ഷപ്പെട്ടു. ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനിതാ പൊലീസ് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ചിക്കബെല്ലാപൂർ വനിതാ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾ റോഡിൽ നിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. യുവതിയിൽ നിന്ന് മോഷ്ടിച്ച സ്വർണ്ണ കമ്മലുകൾ വിറ്റതായി പ്രതികൾ സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു.


TAGS :

Next Story