Quantcast

കഴുത്തില്‍ മൂര്‍ഖന്‍ ചുറ്റിക്കിടന്നത് രണ്ടു മണിക്കൂറോളം; ആറു വയസുകാരിക്ക് കടിയേറ്റു

അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

MediaOne Logo

Web Desk

  • Published:

    15 Sept 2021 10:09 PM IST

കഴുത്തില്‍ മൂര്‍ഖന്‍ ചുറ്റിക്കിടന്നത് രണ്ടു മണിക്കൂറോളം; ആറു വയസുകാരിക്ക് കടിയേറ്റു
X

മഹാരാഷ്ട്രയില്‍ മൂര്‍ഖന്റെ കടിയേറ്റ ആറു വയസുകാരിയുടെ കഴുത്തില്‍ പാമ്പ് ചുറ്റികിടന്നത് രണ്ട് മണിക്കോറോളം. പാമ്പു കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി അപകടനില തരണം ചെയ്തു. മഹാരാഷ്ട്രയിലെ വര്‍ദ്ധയിലാണ് സംഭവം.

പൂര്‍വ ഗഡ്കരിയെന്ന ആറു വയസുകാരിക്കാണ് അപകടം സംഭവിച്ചത്. ഉറങ്ങുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ പാമ്പ് ചുറ്റുകയായിരുന്നു. പേടിച്ചരണ്ട കൂട്ടിയോട് പാമ്പുപിടുത്തക്കാര്‍ വരുന്നതു വരെ പ്രകോപനുണ്ടാക്കാതെ കിടക്കാന്‍ വീട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ രണ്ടു മണിക്കൂറോളമാണ് പാമ്പിനേയും ശരീരത്തില്‍ വഹിച്ച് കുട്ടി നിലത്തു കിടന്നത്.

തുടര്‍ന്ന് പാമ്പിനെ എടുത്തു മാറ്റുന്നതിനിടെ കൂട്ടിയുടെ കൈക്ക് കടിക്കുകയാണുണ്ടായത്. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു ദിവസത്തിനും ശേഷം കുട്ടി അപകടനില തരണം ചെയ്തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

അപകടത്തിന്റെ ഉദ്വേഗജനകമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story