Quantcast

ബൈപോളാർ രോഗബാധിതനായ മുസ്‌ലിം യുവാവിനെ ബിജെപി പ്രവർത്തകർ കൂട്ടം ചേർന്ന് മർദിച്ചു, നിലം നക്കിപ്പിച്ചു

ദൻബാദിലെ ബിജെപി എംഎൽഎ രാജ് സിൻഹയുടെയും എംപി പിഎൻ സിങിന്റെയും സാന്നിധ്യത്തിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    2022-01-08 13:43:21.0

Published:

8 Jan 2022 9:46 AM GMT

ബൈപോളാർ രോഗബാധിതനായ മുസ്‌ലിം യുവാവിനെ ബിജെപി പ്രവർത്തകർ കൂട്ടം ചേർന്ന് മർദിച്ചു, നിലം നക്കിപ്പിച്ചു
X

പ്രതിഷേധം നടക്കുന്നയിടത്തിലൂടെ പോകുകയായിരുന്ന മുസ്‌ലിം യുവാവിനെ ബിജെപി പ്രവർത്തകർ കൂട്ടം ചേർന്ന് മർദിക്കുകയും നിലത്തെ തുപ്പൽ നക്കിപ്പിക്കുകയും ജയ്ശ്രീരാം വിളിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് യാത്രയിൽ സംഭവിച്ച സുരക്ഷാ വീഴ്ചക്കെതിരെ ജാർഖണ്ഡിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ബൈപോളാർ രോഗബാധിതനായ സീഷാൻ ഖാന് മർദനമേറ്റത്. ദൻബാദിലെ ബിജെപി എംഎൽഎ രാജ് സിൻഹയുടെയും എംപി പിഎൻ സിങിന്റെയും സാന്നിധ്യത്തിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. അക്രമികളിലൊരാളായ ജീത്തു ഷായെ അറസ്റ്റ് ചെയ്തു.

പ്രതിഷേധം നടക്കുന്ന ദൻബാദ് സിറ്റി സെൻററിലൂടെ പോകുകയായിരുന്ന സീഷാന് ചുറ്റും ബിജെപി പ്രവർത്തകർ വട്ടംകൂടുകയും മർദ്ദിക്കുകയും അവഹേളിക്കുകയും ചെയ്യുകയായിരുന്നു. ബിജെപി നേതാവിനെ ഇദ്ദേഹം അവഹേളിച്ച് സംസാരിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. റോഡിലുള്ള ഇദ്ദേഹത്തിന്റെ തുപ്പൽ ഇവർ നക്കിപ്പിക്കുകയും തലമുടി പിടിച്ചു വലിപ്പിക്കുന്നതുമൊക്കെ വിഡിയോയിൽ കാണുന്നുണ്ട്. വിഡിയോ വൈറലായതോടെ സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ദൻബാദ് ഡെപ്യൂട്ടി കമ്മീഷണർ സന്ദീപ് സിങിന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ നിർദേശം നൽകിയിരുന്നു. മർദ്ദന വിഡിയോ ട്വിറ്ററിൽ പങ്കുവെച്ച് നിർദേശം നൽകിയത് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിട്ടുണ്ട്. മേൽപ്പറഞ്ഞ കാര്യം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും സമാധാനപരമായി ജീവിക്കുന്ന ജാർഖണ്ഡിലെ ജനങ്ങൾക്കിടയിൽ ശത്രുതയ്ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം കുറിച്ചു.

സംഭവത്തിൽ കുറ്റപത്രം രജിസ്റ്റർ ചെയ്തതായും ഒരാൾ അറസ്റ്റിലായതായും സിങ് പിന്നീട് അറിയിച്ചു. സീഷന്റെ സഹോദരൻ രിഖാൻ ഖാൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. ബൈപോളാർ അസുഖ ബാധിതനായ സഹോദരൻ പത്തുകൊല്ലം മുമ്പ് ചികിത്സക്ക് വിധേയനായ വ്യക്തിയാണെന്ന് രിഖാൻ ഖാൻ ഒരു മാധ്യമത്തോട് പറഞ്ഞു. അവർ അവകാശപ്പെടുന്നത് പോലെ സഹോദരൻ എന്തെങ്കിലും പറഞ്ഞെങ്കിൽ തന്നെ ഇങ്ങനെയാണോ പെരുമാറുകയെന്നും അദ്ദേഹം ചോദിച്ചു. സഹോദരന് 2012 മുതൽ മാനസിക അസ്വാസ്ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

BJP activists beat up a Muslim man who was walking through the protest area, spat on the ground and summoned Jayshree Ram.

TAGS :

Next Story