'52 പേർക്ക് ഒരു അഡ്രസ്'; വയനാട്ടിൽ കള്ളവോട്ട് ആരോപണവുമായി ബിജെപി
വണ്ടൂർ, ഏറനാട്, കൽപ്പറ്റ, തിരുവമ്പാടി മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നെന്ന് അനുരാഗ് ഠാക്കൂർ ആരോപിച്ചു

ന്യൂഡൽഹി: വയനാട്ടിൽ കള്ളവോട്ട് ആരോപണവുമായി ബിജെപി. വണ്ടൂർ, ഏറനാട്, കൽപ്പറ്റ, തിരുവമ്പാടി മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നെന്ന് ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ ആരോപിച്ചു.
52 പേർക്ക് ഒരു അഡ്രസാണെന്നും വയനാടിന് പുറമെ റായ്ബറേലിയിലും ക്രമക്കേട് നടന്നെന്നും ഡൽഹിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ അനുരാഗ് ഠാക്കൂർ പറഞ്ഞു.
വോട്ട് ക്രമക്കേട് ആരോപണത്തില്‍ കോണ്‍ഗ്രസ് പ്രചാരണ വിഡിയോ പുറത്തിറക്കി. വോട്ട് ക്രമക്കേട് ചൂണ്ടിക്കാട്ടാനും ഈ വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പിന്തുണ അറിയിക്കാനും വോട്ട് ചോരി എന്ന വെബ്‌സൈറ്റ് തയാറാക്കിയതിന് പിന്നാലെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്സിൽ പ്രചാരണ വിഡിയോ പോസ്റ്റ് ചെയ്തു.
വോട്ട് കൊള്ളയിൽ സോണിയ ഗാന്ധിക്കെതിരെയും ബിജെപി ആരോപണമുന്നയിച്ചിട്ടുണ്ട്. സോണിയയുടെ ഇറ്റലി പൗരത്വം ഉന്നയിച്ചാണ് ബിജെപിയുടെ ആരോപണം. സോണിയക്ക് പൗരത്വം ലഭിക്കുന്നത് 1983ലാണെന്നും എന്നാൽ 1980ലെ വോട്ടർപട്ടികയിൽ പേരുണ്ടെന്നുമാണ് ബിജെപിയുടെ ആരോപണം.
Adjust Story Font
16

