Quantcast

ന്യായ് യാത്രക്ക് നേരെ ബി.ജെ.പി ആക്രമണം; ബസ് നിർത്തിച്ച് അക്രമികൾക്കിടയിലേക്കിറങ്ങി രാഹുൽ ഗാന്ധി

യാത്രയെ അനുഗമിച്ചെത്തിയവരുടെ ഇടയിലേക്ക് ജയ് ശ്രീരാം, ജയ് മോദി തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് ബി.ജെ.പി പ്രവർത്തകരെത്തിയത്.

MediaOne Logo

Web Desk

  • Published:

    21 Jan 2024 2:01 PM GMT

Rahul Gandhi Bharat Jodo Nyay yathra bjp attack
X

ഗുവാഹതി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുൽ ഗാന്ധി സഞ്ചരിച്ച ബസിന് നേരെ ബി.ജെ.പി അതിക്രമം. പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ബി.ജെ.പി പ്രവർത്തകർ ബസ് വളയുകയായിരുന്നു. അസമിലെ സോണിത്പൂരിലാണ് സംഭവം.

യാത്രയെ അനുഗമിച്ചെത്തിയവരുടെ ഇടയിലേക്ക് ജയ് ശ്രീരാം, ജയ് മോദി തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് ബി.ജെ.പി പ്രവർത്തകരെത്തിയത്. ഇതോടെ ബസ് നിർത്താൻ ആവശ്യപ്പെട്ട രാഹുൽ പ്രവർത്തകർക്കിടയിലേക്കിറങ്ങി. പിന്നീട് പാർട്ടി പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് രാഹുലിനെ ബസിലേക്ക് തിരികെ കയറ്റുകയായിരുന്നു.

''20-25 ബി.ജെ.പി പ്രവർത്തകർ വടിയുമേന്തി ബസിന് മുന്നിൽ വന്നു. ഞാൻ ബസിൽനിന്ന് ഇറങ്ങിയതോടെ അവർ ഓടിപ്പോയി. കോൺഗ്രസിന് ബി.ജെ.പിയേയും ആർ.എസ്.എസിനേയും ഭയമാണെന്നാണ് അവർ കരുതുന്നത്. അവർ ഞങ്ങളുടെ പോസ്റ്ററുകളും പ്ലക്കാർഡുകളും കീറുന്നത് കാര്യമാക്കുന്നില്ല. പ്രധാനമന്ത്രിയേയോ അസം മുഖ്യമന്ത്രിയേയോ ഞങ്ങൾ ഭയക്കുന്നില്ല''-സംഘർഷത്തിന് ശേഷം റാലിയിൽ രാഹുൽ പറഞ്ഞു.

TAGS :

Next Story