Quantcast

ത്രിപുരയില്‍ സി.പി.എം റാലിയിൽ പങ്കെടുത്ത ഓട്ടോ ഡ്രൈവറുടെ കൈ ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചൊടിച്ചു; ഓട്ടോ കത്തിച്ചു

പലതവണ ബി.ജെ.പി ആക്രമിച്ചിട്ടും പൊലീസ് ഒരു നടപടിയുമെടുത്തില്ലെന്ന് ഓട്ടോ ഡ്രൈവർ ആരോപിച്ചു

MediaOne Logo

Web Desk

  • Updated:

    2023-02-13 15:39:27.0

Published:

13 Feb 2023 3:35 PM GMT

BJPattackonCPM, TripuraAssemblypolls2023
X

അഗർത്തല: സി.പി.എം തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത ഓട്ടോ ഡ്രൈവർക്ക് ബി.ജെ.പി പ്രവർത്തകരുടെ ക്രൂരമർദനം. ത്രിപുരയിലെ ഖൈർപൂരിലാണ് സംഭവം. ഇടതുകൈ അടിച്ചൊടിക്കുകയും ഓട്ടോയ്ക്ക് തീയിടുകയും ചെയ്തിട്ടുണ്ട്.

കാളിപാഡ് ചക്രവർത്തി എന്ന ഓട്ടോ ഡ്രൈവറെയാണ് ബി.ജെ.പി പ്രവർത്തകർ ക്രൂരമായി മർദിച്ചത്. ഖൈർപൂരിലെ സി.പി.എം സ്ഥാനാർത്ഥി പബിത്ര കറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. മർദനത്തിൽ പരിക്കേറ്റ അദ്ദേഹം ഖൈർപൂരിലെ ജി.ബി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇതിനുമുൻപും നിരവധി തവണ ബി.ജെ.പി പ്രവർത്തകർ തന്നെയും മകനെയും ആക്രമിച്ചിട്ടുണ്ടെന്ന് ചക്രവർത്തി ആരോപിച്ചു. പലതവണ പൊലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയുമെടുത്തില്ല. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിനുശേഷം പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും ദൈവത്തിനു വിട്ടിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

16നാണ് ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണം നിലനിർത്താൻ ബി.ജെ.പി ശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. അമിത് ഷാ, നരേന്ദ്ര മോദി അടക്കമുള്ള ദേശീയ നേതാക്കൾ തന്നെ പ്രചാരണത്തിനായി സംസ്ഥാനത്തെത്തിയിരുന്നു. അതേസമയം, അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസുമായി കൈകോർത്താണ് ഇത്തവണ സി.പി.എം തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Summary: Auto driver was severely beaten up and his auto was set on fire by BJP workers in Khairpur, Tripura, for attending the election meeting of CPIM candidate

TAGS :

Next Story