ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ബിജെപി ബൂത്ത് പ്രസിഡന്റിനെ കാള കുത്തിക്കൊന്നു
തെരുവിൽ അലഞ്ഞു നടക്കുന്ന കാളയാണ് സുരേന്ദ്ര ശർമയെ ആക്രമിച്ചത്.

ബിജ്‌നോർ: ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ബിജെപി നേതാവിനെ കാള കുത്തിക്കൊന്നു. ബൂത്ത് പ്രസിഡന്റായ സുരേന്ദ്ര ശർമയാണ് കൊല്ലപ്പെട്ടത്.
റോഡിലൂടെ നടന്നുപോവുകയായിരുന്ന ശർമയെ തെരുവിൽ അലയുന്ന കാളയാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ശർമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാളയെ അധികൃതർ ഗോശാലയിലേക്ക് മാറ്റി.
Next Story
Adjust Story Font
16

