Quantcast

ബിജെപി പാർലമെന്ററി ബോർഡിൽ നിന്ന് ​നിതിൻ ​ഗഡ്കരി പുറത്ത്

ഗഡ്കരിക്കൊപ്പം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പുറത്തായിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    17 Aug 2022 9:10 AM GMT

ബിജെപി പാർലമെന്ററി ബോർഡിൽ നിന്ന് ​നിതിൻ ​ഗഡ്കരി പുറത്ത്
X

ബിജെപി പാർലമെന്ററി ബോർഡിൽ നിന്ന് കേന്ദ്ര ഉപരിതല ​ഗതാ​ഗത വകുപ്പ് മന്ത്രിയും മുതിർന്ന നേതാവുമായ നിതിൻ ​ഗഡ്കരി പുറത്ത്. ​ഗഡ്കരിക്കൊപ്പം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പുറത്തായിട്ടുണ്ട്.

ഇവർക്കു പകരം കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, കേന്ദ്ര ഷിപ്പിങ്- തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ് സോനോവാൾ എന്നിവർ 11അം​ഗ പാർലമെന്ററി ബോർഡിൽ ഇടംപിടിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ, ഒബിസി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ കെ ലക്ഷ്മണ്‍, ഇക്ബാല്‍ സിങ് ലാല്‍പുര, സുധ യാദവ്, മുതിര്‍ന്ന നേതാവ് സത്യനാരായണ്‍ ജഢിയാ, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരാണ് പാര്‍ലെന്ററി ബോര്‍ഡ് അംഗങ്ങളായ മറ്റുള്ളവര്‍.

TAGS :

Next Story