Quantcast

അശ്ലീല വീഡിയോ: നേതാവിനെ പുറത്താക്കി ഉത്തർപ്രദേശ് ബിജെപി

വീഡിയോ പുറത്തായതിന് പിന്നാലെ ബിജെപിയെ കടന്നാക്രമിച്ച് പ്രതിപക്ഷം. ബിജെപി നേതാക്കളിൽ നിന്ന് പെൺമക്കളെ രക്ഷിക്കൂവെന്ന് സമാജ്‌വാദി പാർട്ടി

MediaOne Logo

Web Desk

  • Published:

    16 Sept 2025 7:42 PM IST

അശ്ലീല വീഡിയോ: നേതാവിനെ പുറത്താക്കി ഉത്തർപ്രദേശ് ബിജെപി
X

ലക്‌നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമൊത്തുള്ള അശ്ലീല വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ പുറത്താക്കി. സിദ്ധാർത്ഥ്‌നഗര്‍ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ ഗൗരിശങ്കർ അഗ്രഹാരിയെയാണ് പാര്‍ട്ടി പുറത്താക്കിയത്.

അതേസമയം കൃത്രിമമായി നിര്‍മിച്ചതാണ് വീഡിയോ എന്നായിരുന്നു ഗൗരിശങ്കർ അഗ്രഹാരിയുടെ പ്രതികരണം. ബൻസി തെഹ്‌സിൽ പ്രദേശത്തെ ഒരു മുറിക്കുള്ളില്‍ നിന്നുള്ളതാണ് രംഗങ്ങള്‍. വീഡിയോ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും ബൻസി സർക്കിൾ ഓഫീസർ മായങ്ക് ത്രിപാഠി വ്യക്തമാക്കി.

അതേസമയം വീഡിയോ പുറത്തായതിന് പിന്നാലെ ബിജെപിയെ കടന്നാക്രമിച്ച് പ്രതിപക്ഷം രംഗത്ത് എത്തി. വീഡിയോ പങ്കുവെച്ച സമാജ്‌വാദി പാർട്ടി, ബിജെപി നേതാക്കളിൽ നിന്ന് പെൺമക്കളെ രക്ഷിക്കൂവെന്ന് എക്സില്‍ കുറിച്ചു. കുറ്റാരോപിതനായ ബിജെപി നേതാവിനെതിരെ സർക്കാർ കർശന നടപടിയെടുക്കുകയും ഇരയായ മകൾക്ക് നീതി ലഭ്യമാക്കുകയും വേണമെന്നും എസ്പി വ്യക്തമാക്കി.

TAGS :

Next Story