ന്യൂനപക്ഷങ്ങളെ ബിജെപി സർക്കാർ അടിച്ചമർത്തുന്നു; എം.എ ബേബി
'കുരിശിൻ്റെ വഴിക്ക് അനുമതി നിഷേധിക്കാൻ പറഞ്ഞ കാര്യങ്ങൾ വിശ്വസനീയമല്ല'

ന്യൂഡൽഹി: ന്യൂനപക്ഷങ്ങളെ ബിജെപി സർക്കാർ അടിച്ചമർത്തുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഡല്‍ഹിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് പൊലീസിന്റെ ന്യൂനപക്ഷ വിരുദ്ധമായ നടപടിയാണെന്ന് എം.എ. ബേബി പറഞ്ഞു.
രാജ്യത്ത് പലയിടത്തും ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു. കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിക്കാൻ പറഞ്ഞ കാര്യങ്ങൾ വിശ്വസനീയമല്ല. ഹോളി ആഘോഷ സമയത്ത് ന്യൂനപക്ഷ ആരാധനാലയങ്ങൾ ഷീറ്റുകൊണ്ട് മറച്ചു. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണിതെന്ന് എം.എ. ബേബി വ്യക്തമാക്കി.
സുരക്ഷാകരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡൽഹി സേക്രഡ് ഹാർട്സ് ദേവാലയത്തിൽ കുരിശിന്റെ വഴിക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചത്. തുടർന്ന് പള്ളി ഗ്രൗണ്ടിലാണ് കുരിശിന്റെ വഴി ചടങ്ങ് നടത്തിയത്. സെന്റ്മേരീസ് പള്ളിയിൽ നിന്ന് സേക്രഡ് ഹാർട്ട് പള്ളിയിലേക്ക് പ്രദക്ഷിണം നടത്താനായിരുന്നു തീരുമാനം. സംഭവത്തിൽ ഡൽഹി പൊലീസ് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
Adjust Story Font
16

