Quantcast

എ.എ.പി എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 20 കോടി രൂപ വീതം വാഗ്ദാനം ചെയ്തു: അതിഷി

'ബി.ജെ.പി ഓപറേഷന്‍ താമരയിലൂടെ 277 എം.എല്‍.എമാരെ സ്വന്തം പാളയത്തിലെത്തിച്ചു'

MediaOne Logo

Web Desk

  • Published:

    31 Aug 2022 3:31 PM GMT

എ.എ.പി എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 20 കോടി രൂപ വീതം വാഗ്ദാനം ചെയ്തു: അതിഷി
X

ഡല്‍ഹിയിലെ എ.എ.പി എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 20 കോടി രൂപ വീതം വാഗ്ദാനം ചെയ്തെന്ന് അതിഷി മെര്‍ലേന എം.എല്‍.എ. ബി.ജെ.പി രാജ്യത്ത് ഓപറേഷന്‍ താമരയിലൂടെ 277 എം.എല്‍.എമാരെ സ്വന്തം പാളയത്തിലെത്തിച്ചു. സ്വന്തം പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ എം.എല്‍.എമാര്‍ക്ക് പണവും കേസുകള്‍ പിന്‍വലിക്കാമെന്ന വാഗ്ദാനവുമാണ് നല്‍കുന്നതെന്നും അതിഷി പറഞ്ഞു.

ഇന്ധന വില വര്‍ധനവിലൂടെ ലഭിക്കുന്ന പണം ബി.ജെ.പി 'ഓപറേഷന്‍ താമര'യ്ക്കാണ് ഉപയോഗിക്കുന്നത്. ഇത് അവസാനിപ്പിച്ചാല്‍ ഇന്ധനവില കുറയും. ഓപറേഷന്‍ താമരയ്ക്ക് വേണ്ടി ബി.ജെ.പി 6300 കോടി രൂപയാണ് വിനിയോഗിച്ചതെന്നും അതിഷി പറഞ്ഞു.

ഏതെങ്കിലും സംസ്ഥാനത്ത് ബി.ജെ.പിക്ക് ഭരണം നഷ്ടമായാല്‍ ഓപറേഷന്‍ താമര തുടങ്ങുകയായി. സി.ബി.ഐയെയും ഇ.ഡിയെയും ഉപയോഗിച്ച് എം.എല്‍.എമാരെ കുരുക്കിലാക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. ഇതിന് പിന്നാലെ സ്വന്തം പാര്‍ട്ടി വിട്ട് ബി.ജെ.പി പാളയത്തിലെത്താന്‍ എം.എല്‍.എമാര്‍ക്ക് പണവും കേസുകള്‍ പിന്‍വലിക്കാമെന്ന വാഗ്ദാനവും നല്‍കുന്നുവെന്നും അതിഷി ആരോപിച്ചു.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ ബി.ജെ.പി അട്ടിമറിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ആരോപിച്ചു. ഗോവ, അസം, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാര്‍, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ സര്‍ക്കാരുകളെ മറിച്ചിട്ട ശേഷം ബി.ജെ.പി ഡല്‍ഹിയില്‍ എത്തിയെന്നാണ് അദ്ദേഹം ആരോപിച്ചത്.

TAGS :

Next Story