Quantcast

ബി.ജെ.പി നേതാവും നടിയുമായ സൊണാലി ഫോഗട്ട് അന്തരിച്ചു; മരണകാരണം ഹൃദയാഘാതം

2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുൽദീപ് ബിഷ്‌ണോയിക്കെതിരെ ഹരിയാനയിലെ ആദംപൂർ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    23 Aug 2022 5:54 AM GMT

ബി.ജെ.പി നേതാവും നടിയുമായ സൊണാലി ഫോഗട്ട് അന്തരിച്ചു; മരണകാരണം ഹൃദയാഘാതം
X

മുംബൈ: ഹരിയാനയിലെ ബി.ജെ.പി നേതാവും നടിയുമായ സൊണാലി ഫോഗട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 41 വയസായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. സ്റ്റാഫ് അംഗങ്ങളോടൊപ്പം ഗോവയിലേക്ക് പോകുമ്പോഴാണ് ഹൃദയാഘാതമുണ്ടായതെന്ന് മരണവാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് സൊണാലിയുടെ സഹോദരന്‍ പറഞ്ഞു.

2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുൽദീപ് ബിഷ്‌ണോയിക്കെതിരെ ഹരിയാനയിലെ ആദംപൂർ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. കുൽദീപ് ബിഷ്‌ണോയി ബി.ജെ.പിയിൽ ചേർന്നതിന് ശേഷം കഴിഞ്ഞയാഴ്ച സൊണാലിയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.

2016ൽ ഏക് മാ ജോ ലാഖോൻ കെ ലിയേ ബാനി അമ്മ എന്ന ടിവി സീരിയലിലൂടെയാണ് സൊണാലി അഭിനയരംഗത്ത് എത്തുന്നത്. തുടർന്ന് ഹരിയാൻവി ചിത്രമായ ഛോറിയാൻ ഛോരോൻ എസ് കാം നഹി ഹോതിയിൽ വേഷമിട്ടു. നിരവധി പഞ്ചാബി, ഹരിയാൻവി മ്യൂസിക് വീഡിയോകളുടെ ഭാഗമായിട്ടുണ്ട്. ദ സ്റ്റോറി ഓഫ് ബദ്മാഷ്ഗഡ് (2019) എന്ന വെബ് സീരീസിലാണ് അവർ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ബിഗ് ബോസ് 14ലും മത്സരാര്‍ഥിയായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലെത്തിയ സൊണാലി ജനപ്രീതി നേടിയിരുന്നു. 2016 ഡിസംബറില്‍ ഭര്‍ത്താവ് സഞ്ജയ് ഫോഗട്ട് മരിച്ചു. 42ാം വയസില്‍ തന്‍റെ ഫാം ഹൗസില്‍ വച്ച് ദുരൂഹ സാഹചര്യത്തിലായിരുന്നു മരണം. യശോദര ഫോഗട്ട് എന്നൊരു മകളുമുണ്ട്.

TAGS :

Next Story