Quantcast

ബി.ജെ.പി നേതാവ് വീടിന് പുറത്ത് വെടിയേറ്റ് മരിച്ച നിലയിൽ

സംഭവം നടന്ന സ്ഥലത്തുനിന്ന് വെടിയുണ്ടകൾ കണ്ടെടുത്തു

MediaOne Logo

Web Desk

  • Published:

    21 April 2022 10:52 AM IST

ബി.ജെ.പി നേതാവ് വീടിന് പുറത്ത് വെടിയേറ്റ് മരിച്ച നിലയിൽ
X

ഡൽഹി: ബി.ജെ.പി പ്രാദേശിക നേതാവ് വീടിന് പുറത്ത് വെടിയേറ്റ് മരിച്ച നിലയിൽ. 42 കാരനായ ജിതു ചൗധരിയാണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.15 ഓടെയാണ് സംഭവം. മയൂർ വിഹാർ ഫേസ് 3 ലെ വീടിന് മുന്നിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ജിതു ചൗധരിയുടെ മൃതദേഹം പൊലീസ് കോൺസ്റ്റബിളാണ് ആദ്യം കാണുന്നത്. ശരീരത്തിൽ വെടിയേറ്റ പരിക്കുകളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവം നടന്ന സ്ഥലത്തുനിന്ന് ഏതാനും വെടിയുണ്ടകൾ കണ്ടെടുത്തിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്നും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.


TAGS :

Next Story