Quantcast

'എന്‍റെ അച്ഛൻ ആരാണെന്ന് അറിയാമോ?'; പണമടയ്ക്കാൻ ആവശ്യപ്പെട്ടതിന് ടോൾ ജീവനക്കാരനെ മര്‍ദിച്ച് ബിജെപി നേതാവിന്‍റെ മകൻ, വീഡിയോ

വിജയപുരയിൽ നിന്ന് സിന്ധഗിയിലേക്ക് ഒരു ഥാർ എസ്‌യുവിയിൽ യാത്ര ചെയ്യുകയായിരുന്നു സമർത്ഗൗഡ

MediaOne Logo

Web Desk

  • Published:

    31 Oct 2025 9:59 AM IST

എന്‍റെ അച്ഛൻ ആരാണെന്ന് അറിയാമോ?; പണമടയ്ക്കാൻ ആവശ്യപ്പെട്ടതിന് ടോൾ ജീവനക്കാരനെ മര്‍ദിച്ച് ബിജെപി നേതാവിന്‍റെ മകൻ, വീഡിയോ
X

 Photo| X

ബംഗളൂരു: കര്‍ണാടകയിൽ ടോൾ ഗേറ്റിൽ പണമടയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാരനെ മര്‍ദിച്ച് ബിജെപി നേതാവിന്‍റെ മകൻ. വിജുഗൗഡ പാട്ടീലിന്റെ മകൻ സമർത്ഗൗഡ പാട്ടീൽ ടോൾ പ്ലാസ ജീവനക്കാരനെ ആക്രമിക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സംഗപ്പ എന്ന ജീവനക്കാരനാണ് മര്‍ദനമേറ്റത്.

വിജയപുരയിൽ നിന്ന് സിന്ധഗിയിലേക്ക് ഒരു ഥാർ എസ്‌യുവിയിൽ യാത്ര ചെയ്യുകയായിരുന്നു സമർത്ഗൗഡ. ടോൾ ബൂത്ത് എത്തിയപ്പോൾ പണം അടയ്ക്കാൻ ആവശ്യപ്പെട്ടതാണ് ഗൗഡയെ പ്രകോപിപ്പിച്ചത്. മറുപടിയായി താൻ വിജുഗൗഡയുടെ മകനാണെന്നാണ് സമര്‍ത് പറഞ്ഞു. 'ഏത് വിജുഗൗഡ' എന്ന് ടോൾ ജീവനക്കാരൻ ചോദിച്ചപ്പോൾ സമർത്ഗൗഡ പ്രകോപിതനായി. തുടർന്ന് അദ്ദേഹവും സുഹൃത്തുക്കളും ബൂത്തിലേക്ക് ഇരച്ചുകയറി സംഗപ്പയെ ആക്രമിച്ചക്കുകയായിരുന്നു.

മറ്റ് ജീവനക്കാർ ഇടപെട്ടതിനെ തുടർന്നാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. ആക്രമണത്തിൽ പരിക്കേറ്റ സംഗപ്പയെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുഴുവൻ സംഭവവും സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

ഔദ്യോഗികമായി പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സമർഥ്ഗൗഡയുടെ പിതാവ് വിജുഗൗഡ പാട്ടീൽ 2008 മുതൽ ബലേശ്വർ നിയോജകമണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി നേതാവാണ്.

TAGS :

Next Story