Quantcast

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിറകേ ബംഗാളിൽ ബിജെപി എംഎൽഎ തൃണമൂലിൽ ചേർന്നു

കഴിഞ്ഞ നാലാഴ്ചക്കിടയിൽ നാലു ബിജെപി എംഎൽഎമാരാണ് തൃണമൂലിൽ ചേർന്നത്

MediaOne Logo

Web Desk

  • Published:

    4 Sept 2021 4:16 PM IST

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിറകേ ബംഗാളിൽ ബിജെപി എംഎൽഎ തൃണമൂലിൽ ചേർന്നു
X

കൊൽക്കത്ത: വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭബാനിപൂരടക്കം സംസ്ഥാനത്തെ മൂന്നിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ ബിജെപി എംഎൽഎ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. നേരത്തെ തൃണമൂൽ അംഗമായിരുന്ന കളിയാഗഞ്ച് എംഎൽഎ സോമെൻ റോയിയാണ് വീണ്ടും പാർട്ടിയിൽ ചേർന്നത്.

വടക്കൻ ബംഗാളിന്റെയും ബംഗാളിന്റെയും വികസനത്തിനായാണ് റോയ് പാർട്ടിയിൽ ചേർന്നതെന്ന് ടിഎംസി നേതാവ് പാർഥ ചാറ്റർജി പറഞ്ഞു.

സോമെൻ റോയ് കൂടി പാർട്ടി വിട്ടതോടെ ബിജെപി എംഎൽഎമാരുടെ എണ്ണം 71 ആയി. കഴിഞ്ഞ നാലാഴ്ചക്കിടയിൽ നാലു ബിജെപി എംഎൽഎമാരാണ് തൃണമൂലിൽ ചേർന്നത്.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട് മണിക്കൂറിനകം ഭബാനിപൂരിൽ മമതക്കായി പോസ്റ്ററുകൾ പതിച്ചുതുടങ്ങിയിട്ടുണ്ട്.

Next Story