Quantcast

അടിമത്തത്തിന്‍റെ പ്രതീകം; ലഖ്‌നൗവിന്‍റെ പേര് 'ലക്ഷ്മൺപൂർ' എന്നാക്കി മാറ്റണമെന്ന് ബി.ജെ.പി എം.പി

ഈ ആവശ്യമുന്നയിച്ച് ഗുപ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തയച്ചു

MediaOne Logo

Web Desk

  • Published:

    8 Feb 2023 6:43 AM GMT

MP Sangam Lal Gupta
X

സംഗം ലാല്‍ ഗുപ്ത

ലഖ്നൗ: ഉത്തര്‍പ്രദേശിന്‍റെ തലസ്ഥാനമായ ലഖ്‌നൗവിന്‍റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി സംഗം ലാല്‍ ഗുപ്ത. ലഖ്നൗവിന്‍റെ പേര് 'ലക്ഷ്മൺപൂർ' എന്നോ 'ലഖന്‍പൂര്‍' എന്നാക്കി മാറ്റണമെന്ന് എം.പി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഗുപ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തയച്ചു.

ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിനു പുറത്ത് ശ്രീരാമന്‍റെ ഇളയ സഹോദരനായ ലക്ഷ്മണന്‍റെ ഒരു വലിയ വെങ്കല പ്രതിമ സ്ഥാപിച്ചതിന് ശേഷമാണ് ഈ ആവശ്യം ഉയർന്നത്. പ്രതിമ ഇതുവരെ ഔദ്യോഗികമായി അനാച്ഛാദനം ചെയ്തിട്ടില്ല. ത്രേതായുഗത്തില്‍ സഹോദരനായ ലക്ഷ്മണന് ശ്രീരാമന്‍ സമ്മാനിച്ചതാണ് ലഖ്നൗ എന്നൊരു ഐതിഹ്യമുണ്ടെന്നും ആദ്യകാലത്ത് ലഖന്‍പൂര്‍‌ അല്ലെങ്കില്‍ ലക്ഷ്മണ്‍പൂര്‍ എന്നാണ് ലഖ്നൗ അറിയപ്പെട്ടിരുന്നതെന്നും ഗുപ്ത പറഞ്ഞു. എന്നാൽ 18-ാം നൂറ്റാണ്ടിൽ അന്നത്തെ നവാബ് അസഫ്-ഉദ്-ദൗള അതിനെ ലഖ്‌നൗ എന്ന് പുനർനാമകരണം ചെയ്തു. രാജ്യം അമൃതകാലത്തേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ ഈ അടിമത്തത്തിന്‍റെ പ്രതീകം ഇല്ലാതാക്കേണ്ടതുണ്ടെന്നും അദ്ദേഹം കത്തിലെഴുതി.

TAGS :

Next Story