Quantcast

'രണ്ട് ജഡ്ജിമാർ തീരുമാനമെടുക്കേണ്ട വിഷയമല്ല സ്വവർഗ വിവാഹം'; അനുമതി നൽകരുതെന്ന് ബി.ജെ.പി എം.പി

'സ്വവർഗ വിവാഹം ഇന്ത്യൻ സംസ്‌കാരത്തിന് യോജിച്ചതല്ല'

MediaOne Logo

Web Desk

  • Published:

    20 Dec 2022 8:29 AM GMT

രണ്ട് ജഡ്ജിമാർ തീരുമാനമെടുക്കേണ്ട വിഷയമല്ല സ്വവർഗ വിവാഹം;  അനുമതി നൽകരുതെന്ന് ബി.ജെ.പി എം.പി
X

ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് അനുമതി നൽകരുതെന്നു ബി.ജെ.പി എം.പി സുശീൽകുമാർ മോദി. രണ്ട് സുപ്രിംകോടതി ജഡ്ജിമാർ തീരുമാനമെടുക്കേണ്ട വിഷയമല്ല സ്വവർഗവിവാഹ അനുമതിയെന്ന് സുശീൽകുമാർ മോദി രാജ്യസഭയിൽ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സംസ്‌കാരത്തിന് എതിരായ തീരുമാനങ്ങൾ ജഡ്ജിമാർ എടുക്കരുതെന്നും സുശീൽകുമാർ പറഞ്ഞു.

ഇടതു ലിബറലുകൾ പടിഞ്ഞാറൻ സംസ്‌കാരം അനുകരിക്കുകയാണെന്നും സുശീൽ കുമാർ മോദി കുറ്റപ്പെടുത്തി. സ്വവർഗ വിവാഹത്തിനെതിരെ കോടതിയിൽ ശക്തമായി വാദിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. പാർലമെന്റിലും പൊതുസമൂഹത്തിലും ഒരു സംവാദം ഉണ്ടാകണമെന്നും ബീഹാർ മുൻ ഉപമുഖ്യമന്ത്രി കൂടിയായ സുശീൽകുമാർ പറഞ്ഞു.

അതേസമയം എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലും സുശീൽകുമാർ മോദി ഇക്കാര്യം ആവർത്തിച്ചു. സ്വവർഗ ബന്ധങ്ങൾ സ്വീകാര്യമാണെങ്കിലും, അത്തരം വിവാഹങ്ങൾ അനുവദിക്കുന്നതിലൂടെ വിവാഹമോചനം, ദത്തെടുക്കൽ പ്രശ്നങ്ങൾ തുടങ്ങിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഏതൊരു നിയമമാണെങ്കിലും അത് രാജ്യത്തിന്റെ പാരമ്പര്യങ്ങളുമായും സംസ്‌കാരങ്ങളുമായും ഇണങ്ങിച്ചേരണം. ഇന്ത്യൻ സമൂഹം എന്താണെന്നും ജനങ്ങൾ അത് അംഗീകരിക്കാൻ തയ്യാറാണോ എന്നും നാം വിലയിരുത്തണം. സ്വവർഗ ദമ്പതികൾ ഒരുമിച്ച് താമസിക്കുന്നത് ഒരു കാര്യമാണ്. എന്നാൽ അവർക്ക് നിയമപരമായ പദവി നൽകുന്നത് മറ്റൊരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story