'അവർ മോദിയെ തമിഴ്‌നാട്ടുകാരനായാണ് കാണുന്നത്, ചായക്കടയിലും ഇതുതന്നെയാണ് സംസാരം'; അണ്ണാമലൈ

''തമിഴ്‌നാട്ടിൽ മോദി തരംഗമുണ്ട്. അതുവോട്ടുകളായി മാറ്റും''

MediaOne Logo

Web Desk

  • Updated:

    2023-01-27 04:27:22.0

Published:

27 Jan 2023 2:31 AM GMT

അവർ മോദിയെ തമിഴ്‌നാട്ടുകാരനായാണ് കാണുന്നത്, ചായക്കടയിലും ഇതുതന്നെയാണ് സംസാരം;  അണ്ണാമലൈ
X

ന്യൂഡൽഹി: 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിൽ നിന്ന് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ അടുത്തിടെ ശക്തമായിരിക്കുകയാണ്. രണ്ടുമണ്ഡലങ്ങളിലാകും മോദി മത്സരിക്കുകയെന്നും അതിലൊന്ന് ദക്ഷിണേന്ത്യയുമായിരിക്കുമെന്നുമാണ് അടുത്തിടെ വാർത്തകൾ വന്നിരുന്നു. ദക്ഷിണേന്ത്യയിൽ മത്സരിക്കുകയാണെങ്കിൽ അത് തമിഴ്‌നാട്ടിലായിരിക്കുമെന്ന കിംവദന്തികളും ശക്തമാണ്. ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈ.

പ്രധാനമന്ത്രിയെ പുറത്തുള്ള ആളായി ജനങ്ങൾ കാണുന്നില്ലെന്നും തമിഴ്‌നാട്ടുകാരനായി തന്നെയാണ് ജനങ്ങൾ കണക്കാക്കുന്നതെന്നും അണ്ണാമലൈ പറഞ്ഞു. 'മോദി തമിഴ്‌നാട്ടിൽ നിന്ന് മത്സരിക്കുമെന്നത് കിംവദന്തിയാണ്. കഴിഞ്ഞ മാസമാണ് ഇത്തരത്തിലുള്ള വാർത്ത തമിഴ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. പിന്നെയത് എല്ലാവരും ഏറ്റുപിടിച്ചെന്നും' അദ്ദേഹം വാർത്താഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

ഇപ്പോൾ എല്ലായിടത്തും ഇത് തന്നെയാണ് സംസാരം.'രണ്ട് ദിവസം മുമ്പ്, ഞാൻ തൂത്തുക്കുടിയിലെ ഒരു ചായക്കടയിൽ പോയി. , അണ്ണാ, മോദിജി മത്സരിക്കുമെന്ന് ഉറപ്പാണോ? ഒരാൾ എന്നോട് ചോദിച്ചു. ചായക്കടകളിൽ പോലും ഇത് ചർച്ചാവിഷയമായി മാറുകയാണ്,' അദ്ദേഹം പറഞ്ഞു. 'അവർ മോദി ജി മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇന്ത്യയുടെ ഏതെങ്കിലും വിദൂര ഭാഗത്ത് നിന്ന് വരുന്ന ആളായിട്ടല്ല, ഇവിടുത്തെ ആളായിട്ടാണ് കാണുന്നത്. ഇത് നല്ല സൂചനയാണ്. 2024 തികച്ചും വ്യത്യസ്തമായ തെരഞ്ഞെടുപ്പായിരിക്കും'. ബിജെപി അധ്യക്ഷൻ പറഞ്ഞു.

തമിഴ്നാട്ടിൽ മോദി തരംഗമുണ്ട്. അതുവോട്ടുകളായി മാറ്റും അതിനായി പാർട്ടി കഠിനമായി പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'കഴിഞ്ഞതവണ മോദി മധുരയിൽ വന്നപ്പോൾ വൻസ്വീകരണമാണ് ലഭിച്ചത്. ട്വിറ്റിൽ പോലും 'വെൽക്കം മോദി' ട്രെൻഡിങ്ങായിരുന്നു. മറ്റൊരു നേതാവിനും കിട്ടാത്ത സ്വീകരണമായിരുന്നു അന്ന് മോദിക്ക് ലഭിച്ചത്. താഴെത്തട്ടിൽ ബിജെപിക്ക് ശക്തമായ സാന്നിധ്യമുണ്ടെന്നും പാർട്ടി അത് വിപുലീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മോദിക്ക് ഭാഷ തടസമാകില്ല'. തമിഴ് വികാരത്തെക്കുറിച്ച് ബിജെപിക്ക് ആശങ്കയില്ലെന്ന് പ്രതിപക്ഷം വ്യാജ കഥ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2019 ൽ വാരാണാസിയിൽ നിന്നാണ് മോദി ജയിച്ചത്. 2014 തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരണാസിയിലും ഗുജറാത്തിലെ വഡോദരയിലുമാണ് മത്സരിച്ചത്. രണ്ടിടത്തും ജയം നേടിയ മോദി വാരണാസിയെ പ്രതിനിധീകരിച്ചാണ് പാർലമെന്റിലെത്തിയത്.

TAGS :

Next Story