Quantcast

പഞ്ചാബിൽ ബിജെപി നേതാവിന്റെ വസതിക്ക് പുറത്ത് സ്‌ഫോടനം; അന്വേഷണം ആരംഭിച്ച് പൊലീസ്

ആര്‍ക്കും പരിക്കില്ല. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    8 April 2025 9:36 AM IST

പഞ്ചാബിൽ ബിജെപി നേതാവിന്റെ വസതിക്ക് പുറത്ത് സ്‌ഫോടനം; അന്വേഷണം ആരംഭിച്ച് പൊലീസ്
X

സ്ഫോടനം നടന്ന സ്ഥലം -മനോരഞ്ജൻ കാലിയ

മൊഹാലി: പഞ്ചാബ് ബിജെപി നേതാവ് മനോരഞ്ജൻ കാലിയയുടെ വീടിന് പുറത്ത് സ്ഫോടനം. ചൊവ്വാഴ്ച രാത്രിയിലാണ് വീടിന് പുറത്ത് സ്ഫോടനം ഉണ്ടായത്. ആര്‍ക്കും പരിക്കില്ല.

സംഭവ സ്ഥലത്തെത്തിയ പൊലീസ്, പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഒരു മണിയോട് അടുത്താണ് സ്ഫോടനം സംഭവിച്ചതെന്നാണ് കാലിയ പറയുന്നത്.

ഇടി മുഴക്കമാണെന്നാണ് ആദ്യം കരുതിയതെന്നും പിന്നീടാണ് സ്ഫോടനമാണെന്ന് തിരിച്ചറിഞ്ഞതെന്നും കാലിയ പറഞ്ഞു. അതേസമയം ഫോറൻസിക് സംഘങ്ങൾ തെളിവുകൾ ശേഖരിച്ച് റിപ്പോര്‍ട്ട് സമർപ്പിക്കുമെന്ന് ജലന്ധർ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ മൻപ്രീത് സിംഗ് പറഞ്ഞു.

മുൻ കാബിനറ്റ് മന്ത്രിയും പഞ്ചാബ് ബിജെപിയുടെ മുൻ പ്രസിഡന്റുമാണ് കാലിയ. കഴിഞ്ഞ നാലഞ്ചു മാസത്തിനിടെ അമൃത്സറിലും ഗുരുദാസ്പൂരിലും പൊലീസ് പോസ്റ്റുകൾ ലക്ഷ്യമിട്ട് നിരവധി സ്ഫോടന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ വസതിക്ക് പുറത്തെ സ്ഫോടനം.

TAGS :

Next Story