Quantcast

ബംഗാളിൽ തൃണമൂൽ നേതാവിന്‍റെ വീട്ടിൽ ബോംബ് സ്‌ഫോടനം; മൂന്ന് മരണം

തൃണമൂല്‍ ദേശീയ ജനൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ റാലി നടക്കാനിരിക്കെയാണ് സ്‌ഫോടനം

MediaOne Logo

Web Desk

  • Updated:

    2022-12-03 06:21:38.0

Published:

3 Dec 2022 6:20 AM GMT

ബംഗാളിൽ തൃണമൂൽ നേതാവിന്‍റെ വീട്ടിൽ ബോംബ് സ്‌ഫോടനം; മൂന്ന് മരണം
X

കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വന്‍ ബോംബ് സ്‌ഫോടനം. സംഭവത്തിൽ മൂന്നുപേർ മരിച്ചു.

പൂർബ മെദനിപൂർ ജില്ലയിലെ ഭൂപതിനഗറിലെ തൃണമൂൽ ബൂത്ത് പ്രസിഡന്റ് രാജ്കുമാർ മന്നയുടെ വീട്ടിലാണ് അപകടം. ഇന്നലെ രാത്രി 11.15ഓടെയാണ് ഉഗ്രശബ്ദത്തിൽ സ്‌ഫോടനം നടന്നത്. സംഭവത്തിൽ വീടിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു.

സ്ഥലത്തുനിന്ന് മൂന്ന് മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. സ്‌ഫോടന കാരണം ഇതുവരെ വ്യക്തമല്ലെന്ന് ഭൂപതിനഗർ പൊലീസ് ഇൻ ചാർജ് കാജൽ ദത്ത പ്രതികരിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഇന്ന് ജില്ലയിൽ പാർട്ടി റാലിയിൽ പങ്കെടുക്കാനിരിക്കെയാണ് സംഭവം. മന്നയുടെ വീട്ടിൽ നിർമാണം നടക്കുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് ബി.ജെ.പി ആരോപിച്ചു.

Summary: Three persons were killed after an alleged bomb blast occurred at the residence of Trinamool Congress booth president Rajkumar Manna in West Bengal's Bhupatinagar area in Purba Medinipur district

TAGS :

Next Story