Quantcast

രാമക്ഷേത്രത്തിനും യോഗി ആദിത്യനാഥിനും ബോംബ് ഭീഷണി; രണ്ടുപേർ അറസ്റ്റിൽ

പ്രതികൾ ഉപയോഗിച്ചത് മുസ്‍ലിം പേരുള്ള ഇ-മെയിൽ ഐഡികൾ

MediaOne Logo

Web Desk

  • Published:

    4 Jan 2024 3:14 AM GMT

two arrest for threatening yogi aditya nath
X

ലഖ്നൗ: സാമൂഹ്യ മാധ്യമം വഴി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അയോധ്യ​യിലെ രാമക്ഷേത്രത്തിനും എതിരെ ബോംബ് ഭീഷണി മുഴക്കിയ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ലഖ്‌നൗവിലെ ഗോമതി നഗറിലെ വിഭൂതി ഖണ്ഡ് പ്രദേശത്തുനിന്ന് ഓംപ്രകാശ് മിശ്ര, തഹർ സിങ് എന്നിവരെയാണ് ഉത്തർ പ്രദേശ് സ്​പെഷൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നവംബറിലാണ് ‘എക്സി’ൽ യോഗി ആദിത്യനാഥ്, എസ്.ടി.എഫ് മേധാവി അമിതാഭ് യാഷ് എന്നിവർക്കെതിരെയും അയോധ്യ രാമക്ഷേത്രത്തിനും എതിരെ ഇവർ ഭീഷണി മുഴക്കിയത്.

ആലം അൻസാരി ഖാൻ, സുബൈർ ഖാൻ ഐഎസ്ഐ എന്നിങ്ങനെ മുസ്‍ലിം പേരുകളുള്ള ഇ​-മെയിൽ ഐഡി ഉപയോഗിച്ചാണ് ഇവർ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

തഹർ സിങ് ഇ-മെയിൽ അക്കൗണ്ടുകൾ തയാറാക്കിയതായും ഓംപ്രകാശ് മിശ്ര ഭീഷണി സന്ദേശങ്ങൾ അയച്ചതായും പരിശോധനയിൽ മനസ്സിലായി. പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന ഇരുവരും ഗോണ്ടയിലാണ് താമസം. കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

TAGS :

Next Story