'അവൾക്ക് പ്രത്യാഘാതങ്ങൾ അറിയാമായിരുന്നു'; പീഡനക്കേസ് പ്രതിക്ക് ജാമ്യം നൽകി ബോംബേ ഹൈക്കോടതി

ജാമ്യത്തിലിരിക്കെ പെൺകുട്ടിയുമായി ബന്ധപ്പെടരുതെന്നും അവൾ താമസിക്കുന്ന സബർബെൻ മുംബൈയിൽ പ്രവേശിക്കരുതെന്നും കോടതി

MediaOne Logo

Web Desk

  • Updated:

    2022-11-23 12:47:19.0

Published:

23 Nov 2022 12:47 PM GMT

അവൾക്ക് പ്രത്യാഘാതങ്ങൾ അറിയാമായിരുന്നു; പീഡനക്കേസ് പ്രതിക്ക് ജാമ്യം നൽകി ബോംബേ ഹൈക്കോടതി
X

മുംബൈ: 15കാരിയെ പീഡിപ്പിച്ച പ്രതിക്ക് ജാമ്യം നൽകി ബോംബേ ഹൈക്കോടതി. ഇരയ്ക്ക് പ്രായപൂർത്തിയായിരുന്നില്ലെങ്കിലും താൻ ചെയ്യുന്ന കാര്യത്തിന്റെ ഗൗരവം അറിയാമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി 22 കാരന് ജാമ്യം നൽകിയത്. ഭാരതി ഡാംഗ്രേയുടെ സിംഗിൾ ബെഞ്ചാണ് നവംബർ 15ന് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന പ്രതിയുടെ ആൻറിയുടെ വീട്ടിലേയക്ക് പെൺകുട്ടി സ്വമനസ്സാലെ പോകുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. യുവാവുമായി പ്രേമത്തിലായിരുന്നുവെന്ന് പെൺകുട്ടി സമ്മതിക്കുകയും സ്വന്തം ഇഷ്ടത്തോടെ അയാളുടെ കൂടെ പോകുകയും ചെയ്ത ഇത്തരം കേസുകളിൽ അവളുടെ സമ്മതം പ്രസക്തമാകുന്നില്ലെന്നും പറഞ്ഞു. അവൾ ലൈംഗിക ബന്ധത്തിന് സമ്മതിച്ചോ ഇല്ലയോയെന്നത് തെളിവായി മാറുമെന്നും കോടതി വ്യക്തമാക്കി. ലൈംഗിക ബന്ധത്തിന് പെൺകുട്ടി നിർബന്ധിക്കപ്പെട്ടിരുന്നോയെന്ന കാര്യം വിചാരണ വേളയിലാണ് തീരുമാനിക്കപ്പെടേണ്ടതെന്നും പറഞ്ഞു.

'ജാമ്യാപേക്ഷകനും യുവാവാണ്, അനുരാഗക്കുരുക്കിൽ അകപ്പെടാൻ സാധ്യതയുണ്ട്. 2021 ഏപ്രിൽ മുതൽ അറസ്റ്റിലായതിനാൽ ഇനിയും തടവിലിടേണ്ടതില്ല. വിചാരണ ഇനിയും നീളാനിടയുണ്ട്' ഹൈക്കോടതി വിലയിരുത്തി.

ജാമ്യത്തിലിരിക്കെ പെൺകുട്ടിയുമായി ബന്ധപ്പെടരുതെന്നും അവൾ താമസിക്കുന്ന സബർബെൻ മുംബൈയിൽ പ്രവേശിക്കരുതെന്നും കോടതി ഉത്തരവിട്ടു. പോക്‌സോയടക്കമുള്ള വകുപ്പുകൾ പ്രകാരം 2021 ഏപ്രിൽ 29നാണ് യുവാവിനെതിരെ കേസെടുത്തത്. ഏപ്രിൽ ആറിന് തന്നെ പ്രതിയുടെ ആൻറിയുടെ വീട്ടിൽ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഏപ്രിൽ 29ന് തങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റ് കുടുംബം കണ്ടെത്തിയ ശേഷംസഹോദരിയോട് സംഭവത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നും പെൺകുട്ടി വ്യക്തമാക്കിയിരുന്നു. പരാതി നൽകിയതിലെ കാലതാമസവും കോടതി ചൂണ്ടിക്കാട്ടി.

Bombay High Court granted bail to accused who molested 15-year-old girl

TAGS :

Next Story