ബംഗ്ലാദേശ് പൗരൻമാരെന്ന് ആരോപിക്കപ്പെട്ട ദമ്പതികൾക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി
മിതു അനാരുൾ സർദാർ, അനാരുൾ സർദാർ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

മുംബൈ: ബംഗ്ലാദേശ് പൗരൻമാരെന്ന് ആരോപിക്കപ്പെട്ട ദമ്പതികൾക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. മിതു അനാരുൾ സർദാർ, അനാരുൾ സർദാർ എന്നിവർ 2024 മാർച്ചിലാണ് നവി മുംബൈയിൽ അറസ്റ്റിലായത്. അറസ്റ്റിലാവുമ്പോൾ ഗർഭിണിയായിരുന്ന മിതു ജയിലിൽവെച്ചാണ് പ്രസവിച്ചത്.
ബംഗ്ലാദേശി പൗരൻമാരാണെന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാത്ത സാഹചര്യത്തിൽ സ്വതന്ത്രമായി ജീവിക്കാനുള്ള ഇവരുടെ അവകാശത്തെ ഉയർത്തിക്കാട്ടിയാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (എപിസിആർ) ആണ് ദമ്പതികൾക്ക് ആവശ്യമായ നിയമസഹായം നൽകിയത്. എപിസിആറിന് വേണ്ടി അഡ്വ. അബ്ദുൽ കരീം പഠാൻ, അഡ്വ.ഫസൽ ശൈഖ്, അഡ്വ.ഷെയ്ൻ ഇലാഹി തുർക്കി, അഡ്വ.ഫർദീൻ ശൈഖ്, അഡ്വ.ഷെഹ്‌സാദ് പഠാൻ എന്നിവർ ഹാജരായി.
Next Story
Adjust Story Font
16

