Quantcast

അധോലോക നായകൻ ഛോട്ടാ രാജന് ജാമ്യം

കേസിൽ ജീവപര്യന്തം തടവിലായിരുന്നു ഛോട്ടാ രാജൻ

MediaOne Logo

Jaisy Thomas

  • Published:

    23 Oct 2024 11:54 AM IST

Chhota Rajan
X

ഡല്‍ഹി: അധോലോക നായകൻ ഛോട്ടാ രാജന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 2001ൽ ഹോട്ടൽ ഉടമ ജയ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് ജാമ്യം ലഭിച്ചത്. കേസിൽ ജീവപര്യന്തം തടവിലായിരുന്നു ഛോട്ടാ രാജൻ.

ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെയും പൃഥ്വിരാജ് ചവാനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടിവയ്ക്കണം. ജാമ്യം ലഭിച്ചെങ്കിലും മറ്റ് കേസുകളില്‍ പ്രതിയായതിനാല്‍ പുറത്തിറങ്ങാനാകില്ല.

2015ല്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ അറസ്റ്റിലായതിന് ശേഷം കനത്ത സുരക്ഷയില്‍ തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു 61കാരനായ രാജന്‍. കൊലപാതകവും പണംതട്ടലും ഉള്‍പ്പെടെ 70 ഓളം ക്രിമിനല്‍ കേസുകളാണ് ഛോട്ടാരാജനെതിരെയുള്ളത്.അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിൻ്റെ ഒരുകാലത്തെ വലംകൈയായിരുന്നു ഛോട്ടാ രാജൻ.

TAGS :

Next Story