"ഹിന്ദു ആഘോഷങ്ങളെ അബ്രഹാമവത്കരിക്കുന്നു" #BoycottFabIndia ട്വിറ്ററിൽ ട്രെൻഡിങ്

MediaOne Logo

Web Desk

  • Updated:

    2021-10-18 12:11:50.0

Published:

18 Oct 2021 12:11 PM GMT

ഹിന്ദു ആഘോഷങ്ങളെ അബ്രഹാമവത്കരിക്കുന്നു  #BoycottFabIndia ട്വിറ്ററിൽ ട്രെൻഡിങ്
X

ഹിന്ദു ആഘോഷങ്ങളെ അബ്രഹാമവത്കരിക്കുന്നുവെന്ന് ആരോപിച്ച് പ്രമുഖ ഫാഷൻ ബ്രാൻഡായ ഫാബ് ഇന്ത്യ ബഹിഷ്കരിക്കാൻ ആഹ്വാനം. #BoycottFabIndia എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാണ്. ദീപാവലിയോടനുബന്ധിച്ച് ഫാബ് ഇന്ത്യ ഇറക്കിയ പരസ്യമാണ് വിവാദമായത്. പ്രധാനമായും സംഘപരിവാർ അനുകൂല ട്വിറ്റർ ഹാൻഡിലുകളാണ് ഫാബ് ഇന്ത്യ ബഹിഷ്കരണ പ്രചരണവുമായി രംഗത്തുള്ളത്.
'ജഷ്നെ റിവാസ്' എന്ന ഉറുദു തലക്കെട്ടിലാണ് ദീപാവലി ഓഫറുകൾ ഫാബ് ഇന്ത്യ അവതരിപ്പിച്ചത്. ഇതിനെയാണ് സംഘപരിവാർ പ്രൊഫൈലുകൾ ഹിന്ദു ആഘോഷങ്ങളുടെ അബ്രഹാമവത്കരണമെന്ന് ആരോപിക്കുന്നത്. " പാരമ്പര്യ ഹിന്ദു വേഷങ്ങളിലല്ലാതെ മോഡലുകളെ ചിത്രീകരിക്കുക വഴി അബ്രഹാമവത്കരണത്തിനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്ന് യുവമോർച്ച അഖിലേന്ത്യാ അധ്യക്ഷൻ തേജസ്‌വി സൂര്യ ട്വീറ്റ് ചെയ്തു.

TAGS :
Next Story