പൂനെയിൽ പാലം തകർന്ന് ആറു മരണം; നിരവധി പേരെ കാണാതായി
ഇന്ദ്രാണി പുഴയ്ക്ക് കുറുകെയുള്ള ഇരുമ്പു പാലമാണ് തകർന്നുവീണത്. ഇരുപതോളം പേർ പാലത്തിനു മുകളിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ പാലം തകർന്ന് ആറുപേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേരെ കാണാതായി. ഇന്ദ്രാണി പുഴയ്ക്ക് കുറുകെയുള്ള ഇരുമ്പു പാലമാണ് തകർന്നുവീണത്. വിനോദസഞ്ചാരികളും ഒഴുകിയപ്പോയവരിലുണ്ട്.
ഇരുപതോളം പേർ പാലത്തിനു മുകളിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. ദുരന്തനിവാരണ സേനയുടെ രണ്ടംഗ സംഘത്തെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് റിപ്പോർട്ട് തേടി. പൂനെയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
Next Story
Adjust Story Font
16

