Quantcast

പട്ടാപ്പകൽ പാലം കടത്തിക്കൊണ്ടുപോയത് ഉദ്യോഗസ്ഥന്റെ അറിവോടെ; ആദ്യം പിടിയിലായത് പരാതി നൽകിയ ആൾ

പാലം പൊളിക്കാൻ ഉപയോഗിച്ച ജെസിബിയും കടത്തിക്കൊണ്ടുപോയ 247 കിലോഗ്രാം ഇരുമ്പുചാനലുകളും വീണ്ടെടുത്തതായി പൊലീസ് അറിയിച്ചു

MediaOne Logo

Web Desk

  • Published:

    11 April 2022 12:13 PM GMT

പട്ടാപ്പകൽ പാലം കടത്തിക്കൊണ്ടുപോയത് ഉദ്യോഗസ്ഥന്റെ അറിവോടെ; ആദ്യം പിടിയിലായത് പരാതി നൽകിയ ആൾ
X

പട്ന: പട്ടാപ്പകൽ പാലം കടത്തിക്കൊണ്ടുപോയ സംഭവത്തിൽ സബ് ഡിവിഷനൽ ഓഫീസർ അടക്കം എട്ടു പേർ അറസ്റ്റിൽ. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥർ എന്ന വ്യാജേനയായിരുന്നു പലം കടത്തിക്കൊണ്ടുപോയത്. പാലം പൊളിക്കാൻ ഉപയോഗിച്ച ജെസിബിയും കടത്തിക്കൊണ്ടുപോയ 247 കിലോഗ്രാം ഇരുമ്പുചാനലുകളും വീണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞദിവസം ബിഹാറിലെ റോത്താസ് ജില്ലയിലാണ് സംഭവം ഉണ്ടായത്. ജലസേചനവകുപ്പിലെ ഉദ്യോഗസ്ഥർ എന്ന വ്യാജേന 60 അടി നീളമുള്ള ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഇരുമ്പു പാലമാണ് സംഘം ചേർന്ന് കടത്തിക്കൊണ്ടുപോയത്. ജലവിഭവ വകുപ്പിലെ സബ് ഡിവിഷനൽ ഓഫീസർ അടക്കമുള്ളവരാണ് മോഷണത്തിൽ പങ്കാളിയായത്. സബ് ഡിവിഷനൽ ഓഫീസറുമായി സംഘം ഗൂഢാലോചന നടത്തിയാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞതായി പൊലീസ് പറയുന്നു. ഇദ്ദേഹം തന്നെയാണ് പാലം കടത്തിക്കൊണ്ടുപോയി എന്ന് പൊലീസിൽ പരാതിയും നൽകിയത്.

പൊതുജനങ്ങൾ നോക്കിനിൽക്കേ പട്ടാപ്പകൽ പാലം കടത്തിക്കൊണ്ടുപോയത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ജെസിബി, ഗ്യാസ് കട്ടർ അടക്കം മറ്റു ഉപകരണങ്ങളുമായാണ് സംഘം എത്തിയത്. സർക്കാർ തീരുമാനപ്രകാരമായിരിക്കും പാലം പൊളിക്കുന്നത് എന്നാണ് നാട്ടുകാർ കരുതിയത്. പാലം പൊളിക്കുന്ന സമയത്ത് അസുഖബാധിതനാണ് എന്ന് പറഞ്ഞ് മോഷണത്തിലെ പങ്കാളിത്തതിൽ നിന്ന് രക്ഷപ്പെടാൻ സബ് ഡിവിഷനൽ ഓഫീസർ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.

TAGS :

Next Story