Quantcast

മട്ടുപ്പാവില്‍ തക്കാളിച്ചെടിക്കൊപ്പം കഞ്ചാവും; ഗോവയില്‍ ബ്രിട്ടീഷ് പൗരന്‍ അറസ്റ്റില്‍

ഗോവയിലെ വീടിന്‍റെ ടെറസില്‍ കഞ്ചാവ് വളര്‍ത്തിയ ഇയാളെ വ്യാഴാഴ്ചയാണ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    12 April 2024 5:37 AM GMT

British man grows ganja on terrace
X

ഗോവ: വീടിന്‍റെ മട്ടുപ്പാവില്‍ കഞ്ചാവ് വളര്‍ത്തിയ ബ്രിട്ടീഷ് പൗരന്‍ അറസ്റ്റില്‍. ഗോവയിലെ വീടിന്‍റെ ടെറസില്‍ കഞ്ചാവ് വളര്‍ത്തിയ ഇയാളെ വ്യാഴാഴ്ചയാണ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്.

അനധികൃത കഞ്ചാവ് കൃഷിയെക്കുറിച്ച് എൻസിബി സംഘത്തിന് സൂചന ലഭിച്ചിരുന്നു. തുടർന്ന് അവർ വടക്കൻ ഗോവയിലെ സോക്കോറോയിലുള്ള ബ്രിട്ടീഷ് പൗരനായ ജേസന്‍റെ വീട്ടിൽ സംഘം റെയ്ഡ് നടത്തുകയായിരുന്നു. പരിശോധനയില്‍ 33 കഞ്ചാവ് തൈകളും 10 ഗ്രാം കഞ്ചാവും 40,000 രൂപയും കണ്ടെടുത്തു.ടെറസിലെ മറ്റ് അലങ്കാരച്ചെടികൾക്കൊപ്പം പൂച്ചട്ടികളിലാണ് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയത്.

107 എക്സ്റ്റസി ഗുളികകൾ, 40 ഗ്രാം എംഡിഎംഎ പൗഡർ, 55 ഗ്രാം ചരസ് എന്നിവ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് 2022 നവംബർ 28 ന് ജേസണെ എൻസിബി നേരത്തെ അറസ്റ്റ് ചെയ്തതിരുന്നതായി എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. ഈ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു.

TAGS :

Next Story