Quantcast

ബിആര്‍എസ് തെലങ്കാനയിലെ ബി.ജെ.പിയുടെ ബി ടീം; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തുക്കുഗുഡയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

MediaOne Logo

Web Desk

  • Updated:

    2023-09-18 04:24:09.0

Published:

18 Sept 2023 9:53 AM IST

Mallikarjun Kharge
X

മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡല്‍ഹി: തെലങ്കാനയിലെ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) ബിജെപിയുടെ ബി ടീമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും സംസ്ഥാനത്തെ വഞ്ചിച്ചിരിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തുക്കുഗുഡയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന് നൽകിയ വാഗ്ദാനങ്ങൾ ബിആര്‍എസ് പാലിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.തെലങ്കാന സംസ്ഥാനം സൃഷ്ടിച്ചത് കോൺഗ്രസാണെന്ന് എടുത്തുപറഞ്ഞ ഖാർഗെ, തന്‍റെ പാർട്ടി പറയുന്നതെന്തും ചെയ്യുമെന്നും എന്നാൽ ബി.ആർ.എസ് വിപരീതമാണെന്നും ആരോപിച്ചു."ബി.ആർ.എസ് ബി.ജെ.പിയുടെ ബി ടീമാണ്, അതിനാൽ ഇത് ബി.ജെ.പിയെ സഹായിക്കുന്നു... മോദി ജിയും കെസിആറും (കെ ചന്ദ്രശേഖർ റാവു) വ്യത്യസ്തരായി കാണപ്പെടാം, പക്ഷേ അവരുടെ വഴികളിൽ അവർ ഒന്നുതന്നെയാണ്... മോദി ജി കള്ളം പറയുന്നു, കെസി‌സി‌ആറും കള്ളം പറയുന്നു. അവർ തെലങ്കാനയെ വഞ്ചിച്ചു," ഖാർഗെ പറഞ്ഞു.ഏതാനും മാസങ്ങൾക്ക് ശേഷം തന്‍റെ പാർട്ടി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തുക്കുഗുഡയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹംഎംഎൻആർഇജിഎ പദ്ധതിയും പാവപ്പെട്ടവർക്കായി ഭക്ഷ്യസുരക്ഷാ നിയമവും കൊണ്ടുവന്നത് സോണിയ ഗാന്ധിയാണെന്ന് ഖാർഗെ പറഞ്ഞു."കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കോൺഗ്രസ് നിയമം ഉണ്ടാക്കി. ഞങ്ങൾ പറയുന്നത് ഞങ്ങൾ ചെയ്യുന്നു. എന്നാൽ കെസിആർ സർക്കാർ പറയുന്നു, ഒന്നും ചെയ്യുന്നില്ല," കോൺഗ്രസ് അധ്യക്ഷൻ കുറ്റപ്പെടുത്തി. തെലങ്കാനയിൽ ഈ വർഷം അവസാനമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

TAGS :

Next Story