സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ വധിച്ചെന്ന് ബിഎസ്എഫ്; ദൃശ്യങ്ങള്‍ പുറത്ത്
വ്യാഴാഴ്ച രാത്രിയാണ് നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തത്

ശ്രീനഗർ: ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഏഴ് ഭീകകരെ വധിച്ചതായി ബിഎസ്എഫ്. ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നു. വ്യാഴാഴ്ച രാത്രിയാണ് നുഴഞ്ഞുകയറ്റശ്രമം തകര്‍ത്തതെന്നും ബിഎസ്എഫ് ജമ്മു എക്സിലൂടെ അറിയച്ചു.
അതേസമയം, ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്നതിന്‍റെ സാഹചര്യത്തില്‍ ജമ്മു കശ്മീരിൽ നിന്ന് മൂന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു.നിലവിലെ സാഹചര്യം പരിഗണിച്ചാണ് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചത്. ജമ്മു, ഉധംപൂർ എന്നിവിടങ്ങളിൽ നിന്ന് ഡൽഹിയിലേക്കാണ് പ്രത്യേകത ട്രെയിൻ സർവീസ് നടത്തുന്നത്. ജമ്മു സർവകലാശാലക്ക് നേരെയും ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്ന് സർവകലാശാല അടച്ചു. അതിനിടെ ഷെല്ലാക്രമത്തിൽ ഉറിയിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു.
Next Story
Adjust Story Font
16

