Quantcast

കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ബിഎസ്എഫ് ജവാനെ പാക് റേഞ്ചേഴ്സ് മാനസികമായി പീഡിപ്പിച്ചുവെന്ന് റിപ്പോർട്ട്

രാത്രി വൈകിയും ചോദ്യം ചെയ്യലിന് വിധേയമാക്കി

MediaOne Logo

Web Desk

  • Updated:

    2025-05-17 05:12:35.0

Published:

17 May 2025 7:57 AM IST

PK Shah
X

ഡൽഹി: പാകിസ്താൻ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ബിഎസ്എഫ് ജവാനെ പാക് റേഞ്ചേഴ്സ് മാനസികമായി പീഡിപ്പിച്ചുവെന്ന് റിപ്പോർട്ട്. രാത്രി വൈകിയും ചോദ്യം ചെയ്യലിന് വിധേയമാക്കി. ബിഎസ്എഫ് ജവാനെ വീട്ടുകാരെ കാണാൻ ഉടൻ അനുവാദം നൽകിയേക്കും. കേന്ദ്ര ഏജൻസികൾ നടപടിക്രമങ്ങൾ പാലിച്ച് ജവാനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ്. കസ്റ്റഡിയിലെടുത്ത് മൂന്നാഴ്ചയ്ക്കുശേഷം കഴിഞ്ഞ ദിവസമാണ് പി.കെ.ഷായെന്ന ജവാനെ ഇന്ത്യക്ക് വിട്ടുനൽകിയത്.

ബുധനാഴ്ചയാണ് പൂർണം കുമാർ ഷായെ മോചിപ്പിച്ചത്. അമൃത്സറിലെ അട്ടാരിയിലെ ജോയിന്‍റ് ചെക്ക് പോസ്റ്റ് വഴി രാവിലെ 10.30 ഓടെയാണ് ജവാൻ പൂർണം കുമാർ ഷായെ കൈമാറിയതെന്ന് ബിഎസ്എഫ് അറിയിച്ചിരുന്നു. ഏപ്രിൽ 23 നാണ് പൂർണം കുമാർ പാക് സൈന്യത്തിന്‍റെ പിടിയിലാകുന്നത്. ഫിറോസ്പൂർ സെക്ടറിൽ അബദ്ധത്തിൽ നിയന്ത്രണരേഖ കടക്കുകയായിരുന്നു. പഹൽഗാം ആക്രമണത്തിന് പിന്നാലെയായിരുന്നു സംഭവം.



TAGS :

Next Story