Quantcast

പഞ്ചാബിൽ ലഹരിമരുന്നുമായെത്തിയ പാക് ഡ്രോൺ വെടിവെച്ചിട്ടു

ഡ്രോണിൽ നിന്ന് രണ്ട് കിലോ ഹെറോയിൻ കണ്ടെത്തി

MediaOne Logo

Web Desk

  • Published:

    27 April 2023 3:27 AM GMT

BSF shot down Pakistan drone in Amritsar
X

അമൃത്‌സര്‍: പഞ്ചാബിലെ അമൃത്‌സറിൽ ലഹരിയുമായി എത്തിയ പാക് ഡ്രോൺ വെടിവെച്ചിട്ടു. ഡ്രോണിൽ നിന്ന് രണ്ട് കിലോ ഹെറോയിൻ കണ്ടെത്തി. ബി.എസ്.എഫാണ് ഡ്രോണ്‍ വെടിവെച്ചിട്ടത്.

ഗുരുദാസ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഗോതമ്പുപാടത്ത് വീണ ഡ്രോണില്‍ ബി.എസ്.എഫും കൌണ്ടര്‍ ഇന്‍റലിജന്‍സും സംയുക്തമായി തെരച്ചില്‍ നടത്തിയപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

നേരത്തെയും പാക് ഡ്രോണുകളില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടുണ്ട്. ഫെബ്രുവരി 2നും മാര്‍ച്ച് 28ന് അമൃത്സറില്‍ നിന്ന് സമാനമായ രീതിയില്‍ ഡ്രോണ്‍ വെടിവെച്ചിട്ടിരുന്നു.



Summary- The Border Security Force (BSF) troops and Counter Intelligence wing of Gurudaspur seized Pakistani drone

TAGS :

Next Story