Quantcast

'ഇന്നലെ രാത്രി എനിക്ക് ഉറങ്ങാനായില്ല; പാർലമെന്‍റ് വിടാൻ ആലോചിക്കുന്നു'- വാക്കുമുറിഞ്ഞ്, കരച്ചിലടക്കി ഡാനിഷ് അലി

''എന്‍റെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്താകും? ബി.ജെ.പി എന്തെങ്കിലും നടപടി സ്വീകരിക്കുമോ അതോ സ്ഥാനക്കയറ്റം നൽകുമോ എന്നു നോക്കാം'

MediaOne Logo

Web Desk

  • Updated:

    2023-09-22 14:25:18.0

Published:

22 Sep 2023 2:21 PM GMT

ഇന്നലെ രാത്രി എനിക്ക് ഉറങ്ങാനായില്ല; പാർലമെന്‍റ് വിടാൻ ആലോചിക്കുന്നു- വാക്കുമുറിഞ്ഞ്, കരച്ചിലടക്കി ഡാനിഷ് അലി
X

ന്യൂഡൽഹി: ബി.ജെ.പി നേതാവിന്റെ വംശീയാധിക്ഷേപത്തിൽ ഹൃദയം തകര്‍ന്ന് ബി.എസ്.പി എം.പി കൻവാർ ഡാനിഷ് അലി. പാർലമെന്റിൽ ബി.ജെ.പി എം.പി രമേഷ് ബിധുരി നടത്തിയ അധിക്ഷേപത്തിൽ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകനു മുന്നിലായിരുന്നു വാക്ക് പാതിമുറിഞ്ഞ് എം.പി സ്വവസതിയിലേക്കു മടങ്ങിയത്. കഴിഞ്ഞ ദിവസം ഉറക്കം തന്നെ കിട്ടിയിട്ടില്ലെന്നും രമേഷിനെതിരെ നടപിയുണ്ടായില്ലെങ്കിൽ പാർലമെന്റ് വിടാൻ ആലോചിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ പാർലമെന്റിൽ നടന്ന സംഭവത്തിൽ പ്രതികരണം ആവശ്യപ്പെട്ട് എൻ.ഡി.ടി.വി ലേഖകനാണ് ഡാനിഷ് അലിയെ സമീപിച്ചത്. എന്നാൽ, സംസാരം ആരംഭിച്ചെങ്കിലും പൂർത്തിയാക്കാനാകാതെ അദ്ദേഹം വസതിയിലേക്കു തിരിച്ചുനടക്കുകയായിരുന്നു. പിന്നീട് അൽപനേരത്തിനുശേഷം പുറത്തിറങ്ങിയാണ് അദ്ദേഹം വിശദമായി സംസാരിച്ചത്.

''ഇന്നലെ രാത്രി ഉറങ്ങാനേ ആയിട്ടില്ല. എന്റെ തലച്ചോറ് പൊട്ടിച്ചിതറുന്ന പോലെയായിരുന്നു. എന്‍റെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്താകും? തെരഞ്ഞെടുക്കപ്പെട്ട എം.പിമാരെ അവരുടെ സമുദായവുമായി ബന്ധിപ്പിച്ച് ആക്രമിക്കാൻ വേണ്ടി വിളിച്ചുചേർത്തതായിരുന്നോ ഈ പ്രത്യേക സമ്മേളനം? രാജ്യത്തിനൊന്നാകെ ലജ്ജാകരണമാണിത്. അദ്ദേഹത്തിനെതിരെ പാർട്ടി(ബി.ജെ.പി) എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്നു നോക്കാം. അതോ സ്ഥാനക്കയറ്റം നൽകുമോ?''-ഡാനിഷ് അലി പ്രതികരിച്ചു.

ഇത് വിദ്വേഷപ്രസംഗമാണ്. ഒരു എം.പിക്കെതിരെ ഇത്തരത്തിൽ അസഭ്യഭാഷയിൽ സംസാരിക്കുന്നത് ഇതാദ്യമായായിരിക്കും. ഇത് ഭീഷണിയാണ്. 'പുതിയ ഇന്ത്യയുടെ ലബോറട്ടറി'യിൽ പ്രവർത്തകരെ പഠിപ്പിക്കുന്നത് ഇതാണോ?-അദ്ദേഹം ചോദിച്ചു.

വംശീയാധിക്ഷേപത്തിൽ രമേഷ് ബിധുരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്ക് ഡാനിഷ് അലി കത്ത് നൽകിയിട്ടുണ്ട്. കടുത്ത നടപടിയുണ്ടാകുമെന്ന് ഓം ബിർല ഉറപ്പുനൽകിയിട്ടുണ്ട്. പരാമർശം സഭാരേഖയിൽനിന്നു നീക്കംചെയ്തു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സഭയിൽ ഖേദപ്രകടനവും നടത്തി. എന്നാൽ, മാപ്പ് മതിയാകില്ലെന്നും ബിധൂരിയെ സസ്‌പെൻഡ് ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Summary: ''Considering leaving Parliament if no action is taken'': Danish Ali on BJP MP Ramesh Bidhuri's remarks

TAGS :

Next Story