Quantcast

രണ്ടാം വർഷ ബിടെക് വിദ്യാർഥിയെ കോളജ് വളപ്പിൽ കുത്തിക്കൊന്നു

നിഖിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

MediaOne Logo

Web Desk

  • Published:

    14 April 2022 2:16 PM GMT

രണ്ടാം വർഷ ബിടെക് വിദ്യാർഥിയെ കോളജ് വളപ്പിൽ കുത്തിക്കൊന്നു
X

ലക്നൗ: ഉത്തർപ്രദേശിൽ ബിടെക് വിദ്യാർഥിയെ കോളജ് വളപ്പിൽ കുത്തിക്കൊന്നു. രണ്ടാം വർഷ ബിടെക് വിദ്യാർഥിയായ നിഖിൽ ചൗധരിയാണ് (20) മരിച്ചത്. ഒന്നാം വർഷ വിദ്യാർഥിയായ അഭിഷേകാണ് ആക്രമിച്ചത്. സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി അഭിഷേക് അടക്കം അഞ്ചുവിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മീററ്റിലെ എംഐഇടി കോളജിൽ ബുധനാഴ്ചയാണ് സംഭവം. അഭിഷേകുമായി നിഖിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായ അഭിഷേക് കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് നിഖിലിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഉടൻ തന്നെ നിഖിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഠിത്തതിൽ മിടുക്കനായ നിഖിൽ ആരുമായി വഴക്കുണ്ടാക്കുന്ന പ്രകൃതമല്ലെന്ന് കൂട്ടുകാർ പറയുന്നു.

TAGS :

Next Story