Quantcast

സി.എ.എ സമരം: ഗുൽഫിഷ ഫാത്തിമ അറസ്റ്റിലായിട്ട് നാല് വർഷം

തിഹാർ ജയിലധികൃതർ നിരന്തരമായി ​ദ്രോഹിക്കുന്നതായി അവർ വിചാരണക്കോടതിയിൽ പരാതിപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-04-11 12:37:10.0

Published:

11 April 2024 12:35 PM GMT

Gulfisha Fatima
X

ഗു​ൽഫിഷ ഫാത്തിമ - പൗരത്വ സമരകാലത്തെ ചിത്രം

ന്യൂഡൽഹി: പൗരത്വ സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ ജാമിയ മില്ലിയ വിദ്യാർഥിനി ഗുൽഫിഷ ഫാത്തിമയെ ഡൽഹി ​പൊലീസ് അറസ്റ്റ് ചെയ്തിട്ട് നാല് വർഷം. 2020 ൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപങ്ങളുടെ തുടർച്ചയായി ജാഫറാ ബാദിലുണ്ടായ സംഘർഷങ്ങളിൽ പങ്കുണ്ടെന്നാരോപിച്ച് 2020 ഏപ്രിലിൽ ഒമ്പതിനാണ് സീലംപൂർ സ്വദേശിനിയായ ഗുൽഫിഷ ഫാത്തിമയെ അറസ്റ്റ് ചെയ്തത്.

കലാപം സൃഷ്ടിക്കൽ, പൊലീസിനെ അക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ് ചെയ്തത്. ​ആ വർഷം മേയ് 13 ന് ഡൽഹിയിലെ കോടതി​ കേസുകളിൽ ജാമ്യം അനുവദിച്ചെങ്കിലും ഡൽഹി പൊലീസ് യു.എ.പി.എ ചുമത്തി. ഇതോടെ ​ജയിലിൽ നിന്ന് പുറത്തിറങ്ങാനായില്ല. ഏപ്രിൽ 18 നാണ് ജാമിയയിലെ വിദ്യാർഥി നേതാക്കളായ സഫൂർ സർഗറിനും മീരാൻ ഹൈദറിനുമൊപ്പം ഗുൽഫിഷക്കുമെതിരെ യു.എ.പി.എ ചു​മത്തിയത്.

എം.ബി.എ ബിരുദധാരിയാണ് ഗുൽഫിഷ. ഇടക്കാല ജാമ്യാപേക്ഷയിൽ തിഹാർ ജയിലധികൃതർ നിരന്തരമായി ​ദ്രോഹിക്കുന്നതായി അവർ വിചാരണക്കോടതിയിൽ പരാതിപ്പെട്ടിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ ജയിലധികൃതരായിരിക്കുമെന്നും അവർ പറഞ്ഞിരുന്നു.

TAGS :

Next Story