Quantcast

ഐ ഫോൺ കൊണ്ട് കേക്ക് മുറിച്ച് കർണാടക ബിജെപി എംഎൽഎയുടെ മകന്‍റെ ജന്മദിനാഘോഷം; വീഡിയോ വൈറല്‍, പ്രതിഷേധം

ബെല്ലാരിയിലെ ഹൊസപേട്ടിൽ സുഹൃത്തുക്കളോടൊപ്പം ആഡംബര കാറിൽ കറങ്ങുന്നതിന്‍റെ ദൃശ്യവും പുറത്തുവന്നു

MediaOne Logo

Web Desk

  • Published:

    4 Sept 2021 5:30 PM IST

ഐ ഫോൺ കൊണ്ട് കേക്ക് മുറിച്ച് കർണാടക ബിജെപി എംഎൽഎയുടെ മകന്‍റെ ജന്മദിനാഘോഷം; വീഡിയോ വൈറല്‍, പ്രതിഷേധം
X

ഐ ഫോൺ കൊണ്ട് കേക്ക് മുറിച്ച് കർണാടക ബി.ജെ.പി എം.എൽ.എ.യുടെ മകന്‍റെ ജന്മദിനാഘോഷം. നിരത്തിവെച്ച കേക്കുകൾ ഐ ഫോൺ ഉപയോഗിച്ച് മുറിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. എം.എൽ.എയുടെ മകന്‍റെ ആർഭാടമാണിതെന്നാരോപിച്ച് വീഡിയോ വൈറലായതിന് ശേഷം വിമര്‍ശനങ്ങളുയര്‍ന്നു.

കൊപ്പാളിലെ കനകഗിരി എം.എൽ.എ ബസവരാജ് ദാഡെസുഗൂന്‍റെ മകൻ സുരേഷിന്‍റെ ജന്മദിനാഘോഷമാണ് ആക്ഷേപത്തിനിടയാക്കിയത്. സുരേഷിന്‍റെ പേരിലെ ഓരോ അക്ഷരവുമെഴുതിയ കേക്കാണ് മുറിച്ചത്. ബെല്ലാരിയിലെ ഹൊസപേട്ടിൽ സുഹൃത്തുക്കളോടൊപ്പം ആഡംബര കാറിൽ കറങ്ങുന്നതിന്‍റെ ദൃശ്യവും പുറത്തുവന്നു.

മകന്‍റെ പ്രവൃത്തിയെ എം.എൽ.എ ന്യായീകരിച്ചു. ഇതിൽ തെറ്റൊന്നുമില്ലെന്നും മകൻ അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ടാണ് ജന്മദിനം ആഘോഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേക്ക് മുറിക്കാൻ കത്തി കിട്ടാത്തതിനാലാണ് ഐ ഫോൺ ഉപയോഗിച്ചതെന്നും ന്യായീകരിച്ചു. 2018ലെ തെരഞ്ഞെടുപ്പിൽ ബസവരാജ് ദാഡെസുഗൂർ മണ്ഡലത്തിൽ വ്യാപകമായി ഫണ്ട് പിരിവ് നടത്തിയിരുന്നതായും എം.എൽ.എയായ ശേഷം ആഡംബരകാറുകൾ വാങ്ങിയതായും ആരോപണമുയർന്നിരുന്നു.

TAGS :

Next Story