Quantcast

രാത്രിയിൽ പെൺസുഹൃത്തിനെ കാണാനെത്തിയ വാർഡ് മെമ്പറെ ക്രൂരമായി മർദിച്ച് നാട്ടുകാർ

പൊലീസ് എത്തിയാണ് മെമ്പറെ രക്ഷപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    26 Oct 2026 7:00 PM IST

രാത്രിയിൽ പെൺസുഹൃത്തിനെ കാണാനെത്തിയ വാർഡ് മെമ്പറെ ക്രൂരമായി മർദിച്ച് നാട്ടുകാർ
X

പട്ന: അർധരാത്രിയിൽ പെൺസുഹൃത്തിനെ കാണാനെത്തിയ വാർഡ് മെമ്പറെ നാട്ടുകാർ പിടികൂടി മർദിച്ചു. ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിലെ ബെട്ടിയയിലാണ് സംഭവം. പ്രദേശത്തെ വാർഡ് മെമ്പറാണ് നാട്ടുകാരുടെ മർദനത്തിനിരയായത്.

പ്രദേശവാസിയായ യുവതിയുമായി വാർഡ് മെമ്പർ പ്രണയത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അർധരാത്രിയോടെ ഇയാൾ യുവതിയുടെ വീട്ടിലേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ വീടിന് മുന്നിൽ തടിച്ചുകൂടുകയായിരുന്നു. തുടർന്ന് വീടിന്റെ വാതിൽ തുറക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടു.

വീടിനകത്ത് കയറി പരിശോധന നടത്തിയപ്പോഴാണ് കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്ന വാർഡ് മെമ്പറെ കണ്ടെത്തിയത്. തുടർന്ന് ഇയാളെ കട്ടിലിനടിയിൽനിന്ന് വലിച്ചിറക്കിയ ആൾക്കൂട്ടം ക്രൂരമായി മർദിക്കുകയായിരുന്നു. വാർഡ് മെമ്പറെ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി വാർഡ് മെമ്പറെ കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

TAGS :

Next Story