Quantcast

രണ്ടാം നിലയിലെ പാർക്കിങ്ങിൽ നിന്ന് യുവതിയുമായി കാർ താഴേക്ക്; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ

കെട്ടിടത്തിന്റെ സെക്യൂരിറ്റി ഗാർഡ് സ്ഥിരമായി ഇരിക്കുന്ന സ്ഥലത്തിനും താഴെ പാർക്ക് ചെയ്തിരുന്ന എസ്.യു.വിക്കും ഇടയിലാണ് കാർ പതിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-02-09 15:30:02.0

Published:

9 Feb 2022 8:33 PM IST

രണ്ടാം നിലയിലെ പാർക്കിങ്ങിൽ നിന്ന് യുവതിയുമായി കാർ താഴേക്ക്; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ
X

അത്ഭുതമായൊരു രക്ഷപ്പെടൽ വാർത്തയാണ് രാജ്യത്തെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽ നിന്ന് വരുന്നത്. ബഹുനില കെട്ടിടത്തിലെ പാർക്കിങ്ങിൽ നിന്ന് ഡ്രൈവറായ യുവതിയുമായി കാർ താഴേക്ക് പതിക്കുകയായിരുന്നു. അപേക്ഷ മിറാനി എന്ന 22കാരിയാണ് അപകടത്തിൽപ്പെട്ടത്.

ഞായറാഴ്ച സക്കരിയാ റോഡിൽ രാവിലെ 7.30നാണ് സംഭവം. രണ്ടാം നിലയിലെ പാർക്കിങ് ഏരിയയിൽ കാർ പാർക്ക് ചെയ്യുമ്പോഴായിരുന്നു അപകടം. തലകുത്തനെ താഴേയ്ക്ക് പതിച്ച കാർ പൂർണമായും തകർന്നു.

പാർക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ആക്‌സിലേറ്റർ കൂടിപോയതാണ് അപകടകാരണമെന്നാണ് കരുതുന്നത്.കെട്ടിടത്തിന്റെ സെക്യൂരിറ്റി ഗാർഡ് സ്ഥിരമായി ഇരിക്കുന്ന സ്ഥലത്തിനും താഴെ പാർക്ക് ചെയ്തിരുന്ന എസ്.യു.വിക്കും ഇടയിലാണ് കാർ പതിച്ചത്.ആ സമയത്ത് സുരക്ഷ ഉദ്യോഗസ്ഥൻ അവിടെ ഇല്ലാതിരുന്നതുകൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്.

TAGS :

Next Story