വിദ്വേഷ പ്രസംഗം; ആര്‍എസ്എസ് നേതാവിനെതിരെ കേസ്
മംഗളൂരുവിലെ ബണ്ട്വാള്‍ പൊലീസാണ് ആര്‍എസ്എസ് നേതാവിനെതിരെ കേസെടുത്തത്

മംഗളൂരു: വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിച്ചേക്കാവുന്ന പ്രകോപനപരമായ പ്രസ്ഥാവന നടത്തിയ ആര്‍ എസ് എസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. ആര്‍ എസ് എസ് ലീഡര്‍ കല്ലഡ്ക്ക പ്രഭാകര്‍ ഭട്ടിനെതിരെയാണ് മംഗളൂരുവിലെ ബണ്ട്വാള്‍ പൊലീസ് കേസെടുത്തത്. മംഗളൂരുവില്‍ മെയ് 1ന് കൊല്ലപ്പെട്ട ഹിന്ദുത്വ പ്രവര്‍ത്തകന്‍ ഷുഹാസ് ഷെട്ടിയുടെ സ്മരണക്കായി സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ വെച്ച് നടത്തിയ പ്രസംഗത്തിലാണ് ആര്‍ എസ് എസ് നേതാവ് പ്രകോപനപരമായ പ്രസ്ഥാവന നടത്തിയത്.
ബണ്ട്വാള്‍ റൂറല്‍ പൊലീസിന്റെ പരിധിയിലുള്ള കവലപ്പാടൂര്‍ ഗ്രാമത്തിലെ മഡ്വ പാലസ് കണ്‍വെന്‍ഷന്‍ ഹാളില്‍ വെച്ചായിരുന്നു മെയ് 12 ന് അനുശോചന യോഗം നടന്നത്. അഞ്ഞൂറില്‍ അധികം ആളുകള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. അവിടെ വെച്ചാണ് പൊതു സൗഹാര്‍ദം തകര്‍ക്കുന്ന പരാമര്‍ശം ആര്‍ എസ് എസ് നേതാവ് നടത്തിയത്. സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം തകര്‍ക്കുന്ന രീതിയിലുള്ള പ്രസ്ഥാവന പ്രസംഗത്തിലുണ്ടെന്നാണ് കണ്ടെത്തല്‍. ഭാരതിയ ന്യായ സംഹിത പ്രകാരം ആര്‍ എസ് എസ് നേതാവിനെതിരെ കേസെടുത്തതായും തുടര്‍ നടപടികളിലേക്ക് കടക്കുന്നതായും പൊലീസ് വ്യക്തമാക്കി.
Adjust Story Font
16

