Quantcast

315 കോടി രൂപയുടെ അഴിമതി; മേഘ എഞ്ചിനിയറിങ്ങിനെതിരെ കേസെടുത്ത് സി.ബി.ഐ

കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിലെ എട്ട് ഉദ്യോഗസ്ഥർക്കും എതിരെ കേസെടുത്തിട്ടു​ണ്ട്

MediaOne Logo

Web Desk

  • Updated:

    2024-04-13 14:54:47.0

Published:

13 April 2024 1:16 PM GMT

315 കോടി രൂപയുടെ അഴിമതി; മേഘ എഞ്ചിനിയറിങ്ങിനെതിരെ കേസെടുത്ത് സി.ബി.ഐ
X

ന്യൂഡൽഹി:എൻ.ഐ.എസ്.പി പദ്ധതിയുടെ മറവിൽ 315 കോടി രൂപയുടെ അഴിമതി നടത്തിയ കേസിൽ വിവാദ കമ്പനിയായ മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനും സ്റ്റീൽ മന്ത്രാലയത്തിലെ എട്ട് ഉദ്യോഗസ്ഥർക്കും എതിരെ കേസെടുത്ത് സിബിഐ.

എൻഎംഡിസി അയൺ ആൻഡ് സ്റ്റീൽ പ്ലാൻ്റിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് മേഘാ എഞ്ചിനീറിംഗ് & ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്. ബി.ജെ.പിക്കും ബി.ആർ.എസി നും ഏറ്റവും ഇലക്ടറൽ ബോണ്ട് സംഭാവന ചെയ്ത സ്ഥാപനമാണ് മേഘ.കോൺഗ്രസിനും ഇലക്ടറൽ ബോണ്ട് വ​ഴി വൻ തോതിൽ സംഭാവന നൽകിയിട്ടുണ്ട്.

ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രിയ പാർട്ടികൾക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയ കമ്പനിക​ളിലൊന്നാണ് മേഘ എഞ്ചിനീയറിങ്.

2019 ൽ ഒക്ടോബർ ആദായനികുതി വകുപ്പിന്റെ നേതൃത്വത്തിൽ കമ്പനി ആസ്ഥാനത്ത് റെയ്ഡ് നടന്നിരുന്നു. 2019 മുതൽ 2023 വരെ 980 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് പിന്നീട് കമ്പനി വാങ്ങിക്കൂട്ടിയത്.ഇലക്ടറൽ ബോണ്ട് വാങ്ങിക്കൂട്ടിയതിന് പിന്നാലെ രാജ്യത്തെ സുപ്രധാദ പദ്ധതികളുടെ കരാർ മേഘക്ക് ലഭിച്ചിരുന്നു.

TAGS :

Next Story