മാധ്യമപ്രവര്‍ത്തകൻ രാജ്‌ദേവ് രഞ്ജന്‍റെ കൊലപാതകം; മുഖ്യ ആസൂത്രകൻ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടതിൽ ഞെട്ടൽ രേഖപ്പെടുത്തി സിപിജെ
സിബിഐ കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കണമെന്ന് സിപിജെ ആവശ്യപ്പെ

പറ്റ്ന : ബിഹാറിൽ മാധ്യമപ്രവര്‍ത്തകൻ രാജ്‌ദേവ് രഞ്ജൻ വെടിയേറ്റു കൊല്ലപ്പെട്ട കേസിൽ മുഖ്യസൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേരെ കുറ്റവിമുക്തരായ കോടതി വിധിയിൽ ഞെട്ടൽ രേഖപ്പെടുത്തി ന്യൂയോർക്ക് ആസ്ഥാനമായുള്ള കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ്(സിപിജെ). ബിഹാര്‍ മുസാഫര്‍പൂരിലെ സിബിഐ കോടതിയാണ് മുഖ്യപ്രതികളെ വെറുതെ വിടുകയും വെടിവച്ചവർ ഉൾപ്പെടെ മറ്റ് മൂന്ന് പേരെ കുറ്റക്കാരായി കണ്ടെത്തിയത്.
സിബിഐ കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കണമെന്ന് സിപിജെ ആവശ്യപ്പെട്ടു. കുറ്റവിമുക്തരാക്കപ്പെട്ടവരിൽ ഒരാൾക്ക് ദീര്‍ഘകാലമായി ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പ്രാദേശികമായി സ്വാധീനമുള്ള വ്യക്തിയായതിനാൽ, കുടുംബം ഇപ്പോൾ പീഡനങ്ങളും ഭീഷണികളും ഭയപ്പെടുന്നുവെന്ന് രഞ്ജന്‍റെ ഭാര്യ ആശാ ദേവി സിപിജെയോട് പറഞ്ഞു. കുടുംബത്തിന്‍റെ സംരക്ഷണം ഉറപ്പാക്കാനും നീതി പൂർണമായി നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും സിപിജെ അധികാരികളോട് അഭ്യർഥിച്ചു.
ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്‍റെ സിവാൻ ബ്യൂറോ ചീഫായിരുന്ന രാജ്‍ദേവ് രഞ്ജനെ 2017 മെയിലാണ് അക്രമികൾ വെടിവച്ച് കൊന്നത്. മോട്ടോർ ബൈക്കിലെത്തിയ ഒരു സംഘം അക്രമികൾ ഉത്തരബിഹാറിലെ സിവാനിലുള്ള തിരക്കേറിയ ഒരു ജംഗ്ഷനിൽ വച്ചാണ് രാജ്‍ദേവ് രഞ്ജനെ വെടിവച്ച് കൊന്നത്.
കേസിൽ ആശ രഞ്ജൻ അന്ന് അധികാരത്തിലുണ്ടായിരുന്ന ആർജെഡി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ലാലു പ്രസാദ് യാദവിന്‍റെ മകൻ തേജ് പ്രതാപ് യാദവിനും മറ്റൊരു ആർജെഡി നേതാവ് തേജ് പ്രതാപ് യാദവിനും കേസിൽ പങ്കുണ്ടെന്നും, ഇവർക്കെതിരായ വാർത്തകളുടെ പേരിലാണ് രാജ്ദേവ് രഞ്ജൻ കൊല്ലപ്പെട്ടതെന്നും ആശ ആരോപിച്ചിരുന്നു.
#India: CPJ is shocked by reports that a CBI court in Muzaffarpur, Bihar, has acquitted three people -- including the alleged mastermind -- in the 2016 murder of journalist Rajdeo Ranjan, while convicting three others, including the shooters. We call on authorities to promptly… pic.twitter.com/Eh5OJrPmpR
— CPJ Asia (@CPJAsia) September 1, 2025
Adjust Story Font
16

