Quantcast

സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദറിന്റെ എൻ.ജി.ഒക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശിപാർശ

വിദേശ ഫണ്ട് വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിൽ മന്ദറിന്റെ അമൻ ബിരാദാരി എന്ന എൻ.ജി.ഒക്കെതിരെയാണ് അന്വേഷണം.

MediaOne Logo

Web Desk

  • Published:

    20 March 2023 3:37 PM GMT

cbi investigation against Harsh mandar NGo
X

Harsh mandar

ന്യൂഡൽഹി: സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദറിന്റെ എൻ.ജി.ഒക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശിപാർശ. വിദേശ ഫണ്ട് വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിൽ മന്ദറിന്റെ അമൻ ബിരാദാരി എന്ന എൻ.ജി.ഒക്കെതിരെയാണ് അന്വേഷണം.

2002-ലെ ഗുജറാത്ത് കലാപത്തിന് ശേഷമാണ് ഈ എൻ.ജി.ഒ സ്ഥാപിച്ചത്. യു.പി.എ കാലത്ത് സോണിയാ ഗാന്ധി അധ്യക്ഷയായ ഉപദേശക സമിതി അംഗമായിരുന്നു മന്ദർ. സംഘ്പരിവാറിന്റെ കടുത്ത വിമർശകനായ മന്ദർ വർഗീയ കലാപം നടന്ന സ്ഥലങ്ങളിൽ ആളുകളെ സഹായിക്കാനും നിയമ പോരാട്ടത്തിനും മുന്നിൽനിൽക്കുന്ന സാമൂഹ്യപ്രവർത്തകനാണ്.

TAGS :

Next Story