Quantcast

ഓപ്പറേഷൻ ഗരുഡ: രാജ്യവ്യാപക ലഹരി വേട്ടയുമായി സി.ബി.ഐ

എട്ട് സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡിൽ 127 പേരെ അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Updated:

    2022-09-29 12:01:00.0

Published:

29 Sept 2022 5:30 PM IST

ഓപ്പറേഷൻ ഗരുഡ: രാജ്യവ്യാപക ലഹരി വേട്ടയുമായി സി.ബി.ഐ
X

ന്യൂഡൽഹി: രാജ്യവ്യാപക ലഹരി വേട്ടയുമായി സിബിഐ. ഓപ്പറേഷൻ ഗരുഡ എന്ന പേരിൽ എട്ട് സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡിൽ 127 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്നും പിടിച്ചെടുത്തു. ഇന്റർപോളിന്റെയും എൻസിബിയുടെയും സഹകരണത്തോടെയായിരുന്നു പരിശോധന.



നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. കേന്ദ്രസർക്കാർ നിർദേശ പ്രകാരമായിരുന്നു നടപടി. ഹെറോയിൻ, കഞ്ചാവ്, ചരസ് തുടങ്ങിയവയാണ് പിടിച്ചെടുത്ത്. മുംബൈ, ഗുജറാത്ത്, ന്യൂഡൽഹി തുടങ്ങിയ ഇടങ്ങളിലാണ് പരിശോധന നടത്തിയത്. തുറമുഖങ്ങളിലൂടെ ലഹരിമരുന്ന് എത്തിക്കുന്നതടക്കം സി.ബി.ഐ അന്വേഷിക്കും.


CBI with nationwide drug hunt 'Operation Garuda'

TAGS :

Next Story