സിബിഎസ്ഇ 10, 12 പരീക്ഷകൾക്ക് തുടക്കം
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി 46 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്

മസ്‌കത്ത്: ഇന്ത്യയിലും യുഎഇ, ഒമാൻ അടക്കമുള്ള വിദേശ രാജ്യങ്ങളിലും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) 10, 12 പരീക്ഷകൾക്ക് തുടക്കം. 46 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ഒമാനിൽ 5,000-ത്തിലധികം വിദ്യാർഥികൾ ഇന്ന് സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ എഴുതി. രാജ്യത്ത് സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 22 ഇന്ത്യൻ സ്‌കൂളുകളിലാണ് പരീക്ഷകൾ നടന്നത്. ആകെ വിദ്യാർഥികളിൽ 2,800-ലധികം പേർ 10-ാം ക്ലാസ് പരീക്ഷ എഴുതി, 2,200-ലധികം വിദ്യാർഥികൾ 12-ാം ക്ലാസ് പരീക്ഷയും എഴുതി.
പരീക്ഷകൾ ഒമാൻ സമയം രാവിലെ 9 മണിക്കാണ് ആരംഭിച്ചത്. പ്രവേശന നടപടികളും പരിശോധനയും പൂർത്തിയാക്കാൻ വിദ്യാർഥികൾ രാവിലെ 7.30-ന് കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു നിർദേശം. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 10 ന് അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ 10 നും അവസാനിക്കും. ഇന്ത്യയിലും 26 രാജ്യങ്ങളിലും ഒരേസമയമാണ് സിബിഎസ്ഇ ബോർഡ് പരീക്ഷകൾ നടക്കുന്നത്.
Adjust Story Font
16

