Quantcast

കേന്ദ്രീയ വിദ്യാലയത്തിലും നവോദയയിലും അധ്യാപക-അനധ്യാപക ഒഴിവ് ; അപേക്ഷ ക്ഷണിച്ച് സിബിഎസ്ഇ

നവംബർ 14 മുതൽ ഡിസംബർ നാല് വരെ അപേക്ഷിക്കാം

MediaOne Logo

Web Desk

  • Published:

    13 Nov 2025 2:34 PM IST

കേന്ദ്രീയ വിദ്യാലയത്തിലും നവോദയയിലും അധ്യാപക-അനധ്യാപക ഒഴിവ് ; അപേക്ഷ ക്ഷണിച്ച് സിബിഎസ്ഇ
X

കോഴിക്കോട്: കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലും അധ്യാപക-അനധ്യാപക ഒഴിവുകളിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം ഇറക്കി സിബിഎസ്ഇ. നവംബർ 14 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഡിസംബർ 4 നാണ് അവസാന തിയതി. സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം വെബ് സൈറ്റുകൾ വഴി അപേക്ഷിക്കാം.

കേന്ദ്രീയ വിദ്യാലയങ്ങൾ സിബിഎസ്ഇയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളവയാണ്. ഗ്രാമീണ മേഖലയിൽ നിന്നുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനായാണ് നവോദയ വിദ്യാലയങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം ഗ്രാമീണ മേഖലയിൽ ഉറപ്പ് വരുത്താൻ നവോദയ സ്‌കൂളുകൾ സഹായിക്കുന്നു. ഗ്രാമീണ മേഖലയിൽ നിന്നുള്ള വിദ്യാർഥികളെ തുല്യനിലയിൽ മത്സരിക്കാൻ പ്രാപ്തരാക്കുക എന്നതും നവോദയ് സ്‌കൂളിന്റെ ലക്ഷ്യമാണ്.

വെബ്‌സൈറ്റുകൾ

  • https://www.cbse.gov.in/
  • https://kvsangathan.nic.in/
  • https://navodaya.gov.in/
TAGS :

Next Story